കാണാൻ പ്രേക്ഷകരില്ല; 'പൃഥ്വിരാജിന്റെ' പ്രദർശനം റദ്ദാക്കി തിയേറ്ററുകൾ

അക്ഷയ് കുമാറിന്റെ ചിത്രം സാമ്രാട്ട് പൃഥ്വിരാജ് പ്രദർശനം റദ്ദാക്കി. ഏതാനും തിയേറ്ററുകൾ. കാണാൻ ആളില്ലാത്തതാണ് ചിത്രം റദ്ദാക്കാൻ കാരണം. പല തിയേറ്ററുകളിലും ഷോകളുടെ എണ്ണം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ജൂൺ 3 ന് പുറത്തിറങ്ങിയ ചിത്രത്തിന് വളരെ തണുത്ത പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

250 കോടിയോളം മുടക്കിയൊരുക്കിയ ചിത്രത്തിന് 48 കോടിയേ ബോക്‌സ് ഓഫീസിൽ തിരിച്ചുപിടിക്കാനായുള്ളൂ. സാമ്രാട്ട് പൃഥ്വിരാജിന്റെ അഞ്ചാം ദിവസത്തെ കളക്ഷൻ നാല് കോടിയിൽ താഴെയാണ്. ഞായറാഴ്ച മാറ്റിനിർത്തിയാൽ ഓരോ ദിവസം പിന്നിടുമ്പോഴും വരുമാനത്തിൽ സാരമായ ഇടിച്ചിലാണ് സംഭവിക്കുന്നത്.

ചന്ദ്രപ്രകാശ് ദ്വവേദി ഒരുക്കിയ പൃഥ്വിരാജിൽ സോനു സൂദ്, സഞ്ജയ് ദത്ത്, മാനുഷി ചില്ലാർ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ആദിത്യ ചോപ്രയാണ് നിർമിച്ചത്. പൃഥ്വിരാജിനൊപ്പം റിലീസ് ചെയ്ത ലോകേഷ് കനകരാജിന്റെ തമിഴ്ചിത്രം വിക്രം അതിഗംഭീര വിജയമാണ് നേടി കൊണ്ടിരിക്കുന്നത്.

അതോടൊപ്പം തന്നെ 42 കോടിയോളം മുതൽ മുടക്കിലൊരുക്കിയ തെലുങ്ക് ചിത്രം മേജർ ബോക്‌സ് ഓഫീസിൽ 50 കോടിയിലേറെ വരുമാനം നേടി പ്രദർശനം തുടരുകയാണ്. അടുത്ത കാലത്ത് റീലിസ് ചെയ്യ്ത ഹിന്ദി ചിത്രം ഭൂൽ ഭൂലയ്യ 2 മാത്രമാണ് മികച്ച പ്രകടനം കാഴ്ച്ച വെച്ചിട്ടുള്ളത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്