ടോം ആന്‍ഡ് ജെറി കോമഡിയല്ല, വയലന്‍സ് ആണ്, എന്റെ ആക്ഷന്‍ രംഗങ്ങള്‍ പലതും ടോം ആന്റ് ജെറിയില്‍ നിന്നും എടുത്തത്: അക്ഷയ് കുമാര്‍

പ്രശസ്ത കാര്‍ട്ടൂണ്‍ ‘ടോം ആന്റ് ജെറി’ തമാശയല്ല, അക്രമമാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ‘ഖേല്‍ ഖേല്‍ മേന്‍’ എന്ന ചിത്രത്തിന്റെ പ്രചാരണവുമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് അക്ഷയ് കുമാര്‍ ഇക്കാര്യം പറഞ്ഞത്. തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം അക്ഷയ്‌യുടെതായി വീണ്ടും തിയേറ്ററില്‍ എത്താന്‍ പോകുന്ന ചിത്രമാണ് ഖേല്‍ ഖേല്‍ മേന്‍.

ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ചിട്ടുള്ള ഫര്‍ദീന്‍ ഖാന് ആണ് ടോം ആന്റ് ജെറി തന്റെ ഇഷ്ട കോമഡി ചിത്രമാണെന്ന് പറഞ്ഞത്. പിന്നാലെയാണ് അക്ഷയ് കുമാര്‍ ഇതിനെ തിരുത്തി രംഗത്തെത്തിയത്. ടോം ആന്റ് ജെറി തമാശയല്ല. അത് ആക്ഷനും അക്രമവുമാണ് എന്നായിരുന്നു അക്ഷയ് പറഞ്ഞത്.

”ഒരു രഹസ്യം കൂടി പറയാം. ഞാന്‍ അഭിനയിച്ച കുറേയേറെ ആക്ഷന്‍ രംഗങ്ങള്‍ ടോം ആന്റ് ജെറിയില്‍ നിന്നും എടുത്തവയാണ്. അവരുടെ ആക്ഷന്‍ അവിശ്വസനീയമാണ്. ആ ഹെലികോപ്റ്റര്‍ സീന്‍ മുഴുവന്‍ ടോം ആന്റ് ജെറിയില്‍ നിന്നും എടുത്തതാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കായി ആശ്രയിക്കുന്ന മറ്റൊന്ന് നാഷണല്‍ ജിയോഗ്രഫി ആണ്.”

”അവിടെ നമുക്ക് നല്ല ആക്ഷന്‍ കാണാനാവും. എന്തൊക്കെ പറഞ്ഞാലും ടോം ആന്‍ഡ് ജെറിയില്‍ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷന്‍ രംഗങ്ങള്‍ വേറെവിടേയും കാണാന്‍ കഴിയില്ല” എന്നാണ് അക്ഷയ് കുമാര്‍ പറഞ്ഞത്. അതേസമയം, മുദാസര്‍ അസീസാണ് ഖേല്‍ ഖേല്‍ മേം സംവിധാനംചെയ്യുന്നത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം