അക്ഷയ് കുമാറിനെ ഞെട്ടിച്ച മലയാളി നടി; വൈറലായി ബോളിവുഡ് താരത്തിന്റെ വീഡിയോ, പ്രതികരിച്ച് സുരഭി ലക്ഷ്മി

അക്ഷയ് കുമാറിനെ ഞെട്ടിച്ച നടി താന്‍ ആണെന്ന് സുരഭി ലക്ഷ്മി. ദേശീയ പുരസ്‌കാര ചടങ്ങിനിടെ താന്‍ പരിചയപ്പെട്ട ഒരു മലയാളി നടിയെ കുറിച്ച് അക്ഷയ് കുമാര്‍ ഒരു പ്രസ് മീറ്റില്‍ പറഞ്ഞത് ചര്‍ച്ചയായി മാറിയിരുന്നു. ഇതോടെ ആരാണ് ആ താരം എന്ന് അന്വേഷിക്കുകയായിരുന്നു പ്രേക്ഷകര്‍. സുരഭി ലക്ഷ്മിയെ കുറിച്ചാണ് അക്ഷയ് പറഞ്ഞതെന്ന് മലയാളികള്‍ കമന്റ് ചെയ്തതോടെ 2017ലെ ദേശീയ അവാര്‍ഡ് ചടങ്ങിലെ ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് നടി എത്തി.

‘മിന്നാമിനുങ്ങ്’ എന്ന ആദ്യ ചിത്രത്തിലൂടെയാണ് സുരഭി ദേശീയ അവാര്‍ഡ് നേടുന്നത്. അക്ഷയ് കുമാര്‍ ‘രുസ്തം’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം 2017ല്‍ നേടിയത്. ആദ്യ സിനിമയ്ക്കാണ് തനിക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത് എന്ന് സുരഭി പറഞ്ഞത് തന്നെ ഞെട്ടിപ്പിച്ചു എന്നായിരുന്നു അക്ഷയ് പറഞ്ഞത്.

”ദേശീയ അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. ‘ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. താങ്കളുടെ വലിയൊരു ആരാധിക കൂടിയാണ്’ എന്ന് അവര്‍ പറഞ്ഞു. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, ‘സര്‍… താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?’ എന്ന്.

”135 സിനിമയോളം ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, ‘കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?’ ആ പെണ്‍കുട്ടി പറഞ്ഞത് കേട്ട് ഞാന്‍ ഞെട്ടി! അവര്‍ പറഞ്ഞു, സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്ന്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135ാമത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?” എന്നായിരുന്നു അക്ഷയ് കുമാര്‍ പറഞ്ഞത്.

അക്ഷയ് കുമാര്‍ സംസാരിച്ച വീഡിയോക്ക് താഴെയാണ് പലരും സുരഭിയെ മെന്‍ഷന്‍ ചെയ്തത്. ഇതോടെ സുരഭി കമന്റുമായി എത്തുകയായിരുന്നു. ”ഈ വീഡിയോയില്‍ അദ്ദേഹം പരാമര്‍ശിച്ച വ്യക്തി ഞാനാണ്. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.”

”അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതി ആയി ഞാന്‍ കാണുന്നു. എന്റെ പ്രിയപ്പെട്ട നടനുമായി കുറച്ചു സമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം എന്നെ ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം” എന്നാണ് സുരഭി ലക്ഷ്മിയുടെ കമന്റ്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി