അക്ഷയ് കുമാറിന്റെ “ലക്ഷ്മി ബോംബ്” ചിത്രത്തെ പുകഴ്ത്തി ആമിര്‍ ഖാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിയുടെ പ്രേതമായുള്ള അഭിനയത്തെ പുകഴ്ത്തിയാണ് ആമിറിന്റെ ട്വീറ്റ്. ഇത് തിയേറ്ററില്‍ റിലീസ് ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് ആമിര്‍ കുറിച്ചിരിക്കുന്നത്.
“”പ്രിയ അക്ഷയ് കുമാര്‍, മികച്ച ട്രെയ്‌ലര്‍ ആണിത് സുഹൃത്തേ. ഇത് കാണാനായി കാത്തിരിക്കാനാവില്ല. ഇത് തിയേറ്ററില്‍ റിലീസ് ചെയ്തിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രകടനം വളരെ മികച്ചതാണ്. എല്ലാവര്‍ക്കും ആശംസകള്‍”” എന്നാണ് ആമിറിന്റെ ട്വീറ്റ്.
ആമിറിന്റെ പ്രോത്സാഹനത്തിന് അക്ഷയ് മറുപടിയും നല്‍കിയിട്ടുണ്ട്. “”നിങ്ങളുടെ വാക്കുകള്‍ക്കും പ്രോത്സാഹനത്തിനും വളരെയധികം നന്ദി, ഇതിന് ഒരുപാട് അര്‍ത്ഥമുണ്ട്. ഇത് എന്നെ സ്പര്‍ശിച്ചു”” എന്നാണ് ആമിറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് അക്ഷയ് കുറിച്ചിരിക്കുന്നത്.
ട്രാന്‍സ്‌ജെന്‍ഡര്‍ ആയുള്ള അക്ഷയുടെ പരിവര്‍ത്തനമാണ് ട്രെയ്‌ലറിലും ശ്രദ്ധേയമായത്. നവംബര്‍ 9-ന് ആണ് ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നത്. മുപ്പത് വര്‍ഷത്തെ തന്റെ കരിയറിലെ തന്നെ ഏറ്റവും തീവ്രമായ റോളാണ് ലക്ഷ്മി ബോംബിലേത് എന്നാണ് അക്ഷയ് കുമാര്‍ കഥാപാത്രത്തെ കുറിച്ച് നേരത്തെ വ്യക്തമാക്കിയത്.