90 ദിവസത്തെ ട്രാന്‍സ്‌ഫോര്‍മേഷന്‍, തള്ളായി തോന്നുന്നവര്‍ക്ക് പരിശോധിക്കാം; മേക്കോവര്‍ ചിത്രങ്ങളുമായി നടന്‍ അക്ഷയ്

മൂന്ന് മാസങ്ങള്‍ കൊണ്ടുള്ള തന്റെ മെയ്ക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. 90 ദിവസങ്ങള്‍ക്ക് മസില്‍മാനായി മാറിയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ സിനിമയ്ക്കായുള്ള തയ്യാറെടുപ്പിലാണ് താരം എന്നാണ് സൂചന.

ദി മലയാളി ക്ലബ് (ടിഎംസി) ഗ്രൂപ്പില്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചലഞ്ച് എന്ന് കുറിച്ചുകൊണ്ട് അക്ഷയ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 90 ദിവസത്തെ ട്രാന്‍സ്‌ഫോര്‍മേഷന്‍, തള്ളിയതായി തോന്നുന്നവര്‍ക്ക് തിയതി പരിശോധിക്കാം, ജയ് ഡിങ്കന്‍ എന്നും അക്ഷയ് ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

കളമശ്ശേരിയിലുള്ള ഫിറ്റ് ലൈന്‍ ഫിറ്റ്‌നെസ് ക്ലബ്ബിലെ ട്രെയിനറായ ബേസില്‍ റെജിയാണ് പേഴ്‌സണല്‍ ട്രെയിനറെന്നും അക്ഷയ് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് അക്ഷയ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിലെ അയ്യപ്പന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമായി.

പ്രവീണ്‍ രാജ് പൂക്കാടന്‍ ഒരുക്കുന്ന വെള്ളേപ്പം ആണ് താരത്തിന്റെതായി റിലീസിനൊരുങ്ങുന്നു ചിത്രം. നൂറിന്‍ ഷെരീഫ് നായികയാവുന്ന ചിത്രത്തില്‍ നടി റോമയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വാലാട്ടി എന്ന പുതിയ ചിത്രത്തിലും അക്ഷയ് വേഷമിടുന്നുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്