നമിത പ്രമോദിനെ നായികയാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത “അല്‍ മല്ലു” മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുന്നു. “”ഇത് നന്മയുള്ള സിനിമ”” എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. ദുബായ്-അബുദാബി എന്നിവിടങ്ങളില്‍ ചിത്രീകരിച്ച സിനിമ പ്രവാസ ലോകത്തെ കഥയാണ് പറയുന്നത്. പുതുമുഖതാരം ഫാരിസാണ് നായകന്‍.
വളരെ വ്യത്യസ്തമായ പ്രമേയവുമായാണ് അല്‍ മല്ലു തിയേറ്ററിലെത്തിയത്. നാടും വീടും ഉപേക്ഷിച്ച്, സ്വപ്നങ്ങളെല്ലാം കെട്ടിപ്പടുക്കാന്‍ അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മാനസിക പ്രയാസങ്ങളും അവള്‍ നേരിടുന്ന വെല്ലുവിളികളുമാണ് ചിത്രം. സദാചാരത്തിന്റെ കാര്യം വരുമ്പോള്‍ പുരുഷന്‍ നായകനും സ്ത്രീ പിഴച്ചവളുമാകുന്ന സമൂഹത്തെയാണ് ചിത്രത്തില്‍ പ്രദിപാതിക്കുന്നത്. പ്രവാസികളുടെ കറയറ്റ സൗഹൃദവും പ്രശ്നങ്ങളും അതിജീവനശ്രമങ്ങളും ചിത്രത്തിലൂടെ പറയുന്നു.
മിയ, സിദ്ദിഖ്, മിഥുന്‍ രമേശ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, മാധുരി, ഷീലു ഏബ്രഹാം, സിനില്‍ സൈനുദ്ദീന്‍, വരദ, ജെന്നിഫര്‍ എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മെഹ്ഫില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സജില്‍സ് മജീദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സംഗീതം രഞ്ജിന്‍ രാജ്. ഛായാഗ്രഹണം വിവേക് മേനോന്‍.