തലമുടി നീട്ടി വളർത്തിയതിന്റെ പേരിൽ മകനെ പൊലീസ് പിടിച്ചെന്ന് നടൻ അലൻസിയർ. ഈ നാട്ടിൽ തലമുടി വളർത്താൻ അവകാശമില്ലെയെന്നും, ഒരാളുടെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ലയെന്നും അലൻസിയർ പറഞ്ഞു. സുരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഹെവൻന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കൗമുദി മുവിസിനോട് സംസാരിക്കവേയാണ് അലൻസിയറിന്റെ വെളിപ്പെടുത്തൽ.
ഫൈൻ ആർട്‌സ് വിദ്യാർത്ഥിയായിരുന്ന മകൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് സംഭവം. മകൻ ട്രാഫിക്ക് റൂൾ തെറ്റിച്ചെന്നും
വെെകുന്നേരം അവനെ പോലീസ് സ്റ്റേഷനിൽ ഹാജരാക്കണെമന്നും പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ നിന്ന് വിളിക്കുകയായിരുന്നു. പിഴ അടച്ചാൽ പോരെ എന്ന് ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വരാനാണ് അവർ പറഞ്ഞത്.
പിന്നിട് മകനെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് സംഭവം അറിയുന്നതെന്നും അലൻസിയർ പറഞ്ഞു. എന്തിനാണ് മുടി വളർത്തിയിരുക്കുന്നതെന്നാണ് പൊലീസുകാർ ആദ്യം ചോദിച്ചത്. അവനൊരു ആർട്ടിസ്‌റ്റാണ്. അവന്റെ സ്വാതന്ത്യമാണത് അവന്റെ മുടി.
അവന്റെ ശരീരം അവന്റെ മാത്രം അധികാരമാണ്, അല്ലാതെ ഭരണകൂടത്തിന്റെയല്ല എന്നും അലൻസിയർ പറഞ്ഞു. ഈ നാട്ടിൽ തലമുടി വളർത്താൻ അധികാരമില്ലെ പൊലീസുകാർ തലമുടി വെട്ടികൊണ്ടു നടക്കണം, തൊപ്പി അഴിക്കണം എന്നുപറയുന്നതുപോലെ നാട്ടുകാരെല്ലാം അങ്ങനെ ചെയ്യണോയെന്നും അലൻസിയർ ചോദിച്ചു.