'ദീപിക എന്റെ ക്രേസി ഫ്രണ്ടാണ്, ഞങ്ങളൊരുമിച്ച് പുരുഷന്മാരുടെ വാഷ് റൂമില്‍ പോയ അനുഭവം വരെയുണ്ടായിട്ടുണ്ട്'; രൺവീർ-ദീപിക വിഷയത്തിൽ തുറന്നു പറഞ്ഞ് ആലിയ ഭട്ട്

രണ്‍ബീറിന്റെ മുന്‍ കാമുകിമാർ തന്റെ നല്ല സുഹൃത്തുക്കളാണെന്ന് ആലിയ ഭട്ട്. കോഫി വിത്ത് കരണിന്റെ ഏഴാം സീസണിലെത്തിയ ആലിയ ഭട്ട് ദീപികയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. ദീപിക തന്റെ നല്ല സുഹൃത്താണ്, രണ്ടു വര്‍ഷം മുമ്പ് ഐഐഎഫ്എയിലാണ് ഞങ്ങളുടെ സൗഹൃദം ആരംഭിച്ചത്. ഞങ്ങള്‍ ഒരു കണ്‍സേര്‍ട്ട് കാണാന്‍ പോയി, അപ്പോഴാണ് ഞങ്ങള്‍ ഒരുമിച്ചു കൂടുതല്‍ സമയം ചിലവഴിച്ചത്.

അതൊട്ടും പ്ലാന്‍ ചെയ്ത ഒരു മീറ്റിങ്ങായിരുന്നില്ല. പക്ഷെ, ഞങ്ങള്‍ ശരിക്കും കണക്ട് ചെയ്തത് ആ രാത്രിയാണന്നും ആലിയ പറഞ്ഞു. കണ്‍സേര്‍ട്ടിനിടെ സ്ത്രീകളുടെ ശുചിമുറിയ്ക്ക് പുറത്ത് നീണ്ട ക്യൂ ഉണ്ടായിരുന്നതിനാല്‍ ഇരുവരും ഒന്നിച്ച് പുരുഷന്മാരുടെ വാഷ് റൂമില്‍ പോയ ഒരനുഭവം ദീപിക പദുക്കോൺ മുൻപ് പങ്കുവെച്ചിരുന്നു.

ദീപികയും രണ്‍ബീറും പരസ്പരം കാണുമ്പോഴും സംസാരിക്കുമ്പോഴും ആലിയയ്ക്ക് വിഷമം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ആലിയയുടെ മറുപടി.’ ഞാന്‍ അത്തരം കാര്യങ്ങളില്‍ മുറുകെ പിടിയ്ക്കുന്നില്ല, വിഷമിക്കേണ്ടതായി ഒന്നുമില്ല, ഒരു അസ്വാഭാവിക സംഭാഷണമുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചില അസ്വസ്ഥതകള്‍ ഉളവാക്കും, ഞങ്ങൾക്കിടയിൽ അങ്ങനെയൊന്നുമില്ലെന്നും ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്.

സമാധാനത്തിലും സംതൃപ്തിയിലുമാണ് ജീവിക്കുന്നതെന്നും ആലിയ കൂട്ടിച്ചേർത്തു. ആലിയയുടെ ഭര്‍ത്താവും ബോളിവുഡ് താരവുമായ രണ്‍ബീര്‍ കപൂറിന്റെ മുന്‍ കാമുകിയായിരുന്നു ദീപിക. അതുകൊണ്ടു തന്നെ പലപ്പോഴും അഭിമുഖങ്ങളില്‍ ആലിയ-ദീപിക സൗഹൃദം ചര്‍ച്ചയാകാറുണ്ട്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്