പ്രിയ സാം, നിങ്ങളാണ് ഹീറോ, ഇത് ഞാന്‍ നിനക്ക് ഡെഡിക്കേറ്റ് ചെയ്യട്ടെ; സാമന്തയ്ക്ക് വേണ്ടി 'ഊ അണ്ടവാ' പാടി ആലിയ, വീഡിയോ

ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘ജിഗ്ര’യുടെ പ്രീ റിലീസ് ചടങ്ങിലെ മുഖ്യാതിഥിയായിരുന്നു നടി സാമന്ത. സംവിധായകന്‍ ത്രിവിക്രം, നടന്‍ റാണ ദഗുബതി എന്നീ പ്രമുഖര്‍ അടക്കം സന്നിഹതരായ വേദിയിലാണ് സാമന്തയും എത്തിയത്. സാമന്തയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള ആലിയയുടെ വാക്കുകളും ഗാനവുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

ഒന്നിച്ച് ഒരു സ്‌ക്രീനില്‍ ഇതുവരെ അഭിനയിച്ചിട്ടില്ലെങ്കിലും സാമന്തയുമായുള്ള ഊഷ്മളവും നിര്‍മമവുമായ ബന്ധത്തെക്കുറിച്ചും ആലിയ വാചാലയായി. മാത്രമല്ല, സാമന്തയുടെ ഹിറ്റ് ഐറ്റം നമ്പര്‍ ആയ ഊ അണ്ടവാ എന്ന ഗാനം ആലിയ ആലപിക്കുകയും ചെയ്യുന്നുണ്ട്.

ഓഫ് സ്‌ക്രീനിലെയും ഓണ്‍ സ്‌ക്രീനിലെയും ഹീറോ എന്നാണ് ആലിയ സാമന്തയെ വിശേഷിപ്പിച്ചത്. ”സാം… പ്രിയ സാമന്താ… ശരിക്കും നിങ്ങളാണ് ഹീറോ, ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും. കഴിവിലും പ്രതിഭയിലും ശക്തിയിലും പ്രതിരോധത്തിലും എനിക്ക് നിങ്ങളോട് ആരാധനയുണ്ട്.”

”പുരുഷാധിപത്യലോകത്ത് ഒരു സ്ത്രീയായി ഇരിക്കുക എന്നത് അത്ര എളുപ്പമല്ല. പക്ഷേ നിങ്ങള്‍ ആ ലിംഗഭേദത്തെ മറികടന്നു. നിങ്ങളുടെ ഇരുകാലുകളിലും നിന്നുകൊണ്ട്, കഴിവും ശക്തമായ പ്രതിരോധവുംകൊണ്ട് നിങ്ങള്‍ അത്രയും ഉയരത്തിലെത്തിയെന്നത് എല്ലാവര്‍ക്കും ഒരു മാതൃകയാണ്” എന്നാണ് ആലിയ പറഞ്ഞത്.

ഹൈദരാബാദില്‍ നടന്ന പ്രീ റിലീസ് ഇവന്റില്‍ താന്‍ ആദ്യമായാണ് ഇത് പാടുന്നതെന്ന ആമുഖത്തോടെ ആലിയ ഊ അണ്ടവ ഗാനവും ആലപിച്ചു. തൊട്ടടുത്തിരുന്ന നടി സാമന്തയോട്, ‘ഞാന്‍ ഇത് നിനക്ക് വേണ്ടി ഡെഡിക്കേറ്റ് ചെയ്യട്ടെ’ എന്ന് ചോദിച്ചതിന് ശേഷമാണ് ആലിയ പാടിത്തുടങ്ങിയത്.


അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് സമാന്തയുടെ ‘ഊ അണ്ടവാ…’ എന്ന ഹോട്ട് നമ്പര്‍. നടിയുടെ കരിയറിലെ ആദ്യ ഐറ്റം ഡാന്‍സ് ആണിത്. ഈ ഒറ്റപ്പാട്ടിന് സാമന്ത 5 കോടി രൂപയാണ് പ്രതിഫലം വാങ്ങിയത്.

Latest Stories

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്