കിടപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും; മോഹന്‍ലാലിന്റെ പുത്തന്‍ ആഡംബര കാരവന്‍

മോഹന്‍ലാലിന്റെ പുതിയ ആഡംബര കാരവന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ ഇഷ്ടനമ്പറായ 2255 ലാണ് കാരവന്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഭാരത് ബെന്‍സിന്റെ 1017 ബസ് ഷാസിയിലൊരുക്കിയിരിക്കുന്ന കാരവാനിന്റെ ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരുന്നു. ആഢംബരം നിറഞ്ഞ ഇന്റീരിയറാണ് വാഹനത്തിനുള്ളത്. കിടപ്പുമുറി, അടുക്കള, ജിം തുടങ്ങി എല്ലാ സൗകര്യങ്ങളും കാരവനിലുണ്ട്.

3907 സിസി, നാലു സിലിണ്ടര്‍ 4ഡി34ഐ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 170 ബിഎച്ച്പി കരുത്തും 520 എന്‍എം ടോര്‍ക്കുമുണ്ട് ഈ വാഹനത്തിന്. ആറ് സ്പീഡ് മാനുവലാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

നിരവധി സിനിമാ താരങ്ങളുടെ വാഹനങ്ങള്‍ ഒരുക്കിയ കോതമംഗലത്തെ ഓജസ് മോട്ടോഴ്സാണ് മോഹന്‍ലാലിന്റെയും കാരവാന്‍ നിര്‍മ്മിച്ചിരിക്കുന്നത്. അതേസമയം മോഹന്‍ലാല്‍ നായകനായെത്തുന്ന മോണ്‍സ്റ്റര്‍ ഇന്ന് പ്രദര്‍ശനത്തിനെത്തും.

പ്രഖ്യാപന സമയം മുതല്‍ ഏറെ ശ്രദ്ധനേടിയ മലയാള ചിത്രമാണ് മോണ്‍സ്റ്റര്‍. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍ സംവിധാനം ചെയ്ത വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു എന്നത് തന്നെ ആയിരുന്നു പ്രധാന ആകര്‍ഷണം.

Latest Stories

'ഒരു തെറ്റും ചെയ്തിട്ടില്ല', പി ശശിക്ക് മുഖ്യമന്ത്രിയുടെ ക്ലീന്‍ ചിറ്റ്; അൻവറിന് രൂക്ഷ വിമർശനം

'പൊലീസിന് ഒരു ദിവസം അവധി നല്‍കിയാല്‍ ഹിന്ദുക്കള്‍ അവരുടെ ശക്തി പ്രകടിപ്പിക്കും'; മുസ്ലീംങ്ങള്‍ക്കെതിരെ വീണ്ടും കൊലവിളിയുമായി ബിജെപി എംഎല്‍എ; വൈറലായി വിദ്വേഷ പ്രസംഗം

സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

'എഡിജിപിയെ മാറ്റില്ല'; അജിത്തിനെ കൈവിടാതെ മുഖ്യമന്ത്രി

മുലപ്പാല്‍ പോലും തന്നില്ലെന്ന് മകള്‍.. പൊന്നമ്മയോട് അകല്‍ച്ച കാണിച്ച സ്വന്തം മകള്‍; ജീവിതത്തിലെ അമ്മ വേഷം

മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ അമ്മ; തിളക്കമുള്ള അദ്ധ്യായത്തിന് തിരശ്ശീല വീണു; കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് മുഖ്യമന്ത്രി

കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണി, പിന്നാലെ ബിജെപി എംഎല്‍എ ജയിലിലേക്ക്; ജാമ്യം നേടുന്നതിന് തൊട്ടുമുന്‍പ് പീഡന പരാതി, ജയിലിന്റെ മുന്നില്‍ നിന്ന് വീണ്ടും അറസ്റ്റില്‍

പാടാൻ കൊതിച്ചു പക്ഷെ..; പൊന്നമ്മ ജീവിച്ചുതീർത്ത അഭിനയം

നീ അന്ത പക്കം പോടാ, നീ ഇന്ത പക്കം പോടാ; ബംഗ്ലാദേശിന്റെ ഫീൽഡിങ് സെറ്റ് ചെയ്ത് ഋഷഭ് പന്ത്

'സിഖ് വികാരം വ്രണപ്പെടുത്തി'; രാഹുല്‍ ഗാന്ധിക്കെതിരെ യുപിയിലും ഡൽഹിയിലും കേസ്