'ഒരു പക്ഷേ കോളിളക്കം ഉള്‍പ്പെടെയുള്ള പടങ്ങളില്‍ ജയന്റെ ശബ്ദം എന്റെതാണ് എന്ന് അറിഞ്ഞിരുന്നെങ്കില്‍'; കുറിപ്പുമായി സംവിധായകന്‍ ആലപ്പി അഷ്‌റഫ്

കോളിളക്കം ഉള്‍പ്പെടെയുള്ള ജയന്റെ ചിത്രങ്ങള്‍ക്ക് ശബ്ദം കൊടുത്തതിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്. മലയാളത്തിന്റെ എക്കാലത്തെയും കരുത്തുറ്റ നായകന്റെ 40ാം ചരമ വാര്‍ഷിക ദിനത്തില്‍ കുറിപ്പ് പങ്കുവെച്ച് സംവിധായകന്‍. ജയന്‍ ചിത്രങ്ങള്‍ക്ക് ശബ്ദം നല്‍കി എന്ന രഹസ്യം, “വെളിയില്‍ പറയരുത് “എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന താനും പതിറ്റാണ്ടുകളോളം അക്ഷരംപ്രതി പാലിച്ചു എന്നും സംവിധായകന്‍ കുറിപ്പില്‍ പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ്:

1980 നവംബര്‍ 16 .. വിശ്വസിക്കാനാകാതെയും ആശ്വസിപ്പിക്കാനാകാതെയും മലയാള സിനിമയുടെ ആ ഇടിമുഴക്കം യാത്രയായി… ജയന്‍. മലയാള സിനിമക്ക് എന്നെന്നേക്കുമായ് നഷ്ടമായത് കരുത്തുറ്റ പൗരുഷത്തിന്റെ ജ്വലിക്കുന്ന മുഖം.

ഒരു പക്ഷേ കോളിളക്കം ഉള്‍പ്പെടെയുള്ള പടത്തില്‍ ജയന്റെ ശബ്ദം എന്റെതാണന്നറിഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും അത് കളക്ഷനെ കാര്യമായ് ബാധിച്ചേനേ, ജനങ്ങള്‍ മുന്‍വിധിയോടെ പടം കാണും. ജയന്‍ കൊള്ളാം, ശബ്ദം വേറെയാളാണ് എന്ന പ്രചാരണം ചിത്രത്തിന്റെ ബോക്‌സോഫീസ് വിജയത്തെ ബാധിച്ചേനേ.

ആ രഹസ്യം പതിറ്റാണ്ടുകളോളം, അതറിയാതിരുന്നതാണ് എനിക്ക് കിട്ടിയ ഏറ്റവും മികച്ച അംഗീകാരം. “വെളിയില്‍ പറയരുത് ” എന്ന നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും നിബന്ധന ഞാനും അക്ഷരംപ്രതി പാലിച്ചു.

കോളിളക്കവും, ആക്രമണവും, അറിയപ്പെടാത്ത രഹസ്യവും, മനുഷ്യമൃഗവും .. അങ്ങിനെ ആ അണയാത്ത ദീപത്തിന് എന്റെ ശബ്ദത്തിലൂടെ ജീവന്‍ നല്കാന്‍ എനിക്ക് കിട്ടിയ അവസരങ്ങള്‍ … അതൊരു മഹാഭാഗ്യമായ് ഞാന്‍ ഇന്നും കരുതുന്നു…

Latest Stories

അമ്മ എന്ന നിലയില്‍ അഭിമാനം, ഓപ്പറേഷന്റെ മരവിപ്പില്‍ കണ്ട നനഞ്ഞ കുഞ്ഞുമുഖം: മഞ്ജു പത്രോസ്

PKBS UPDATES: ഈ സീസണിൽ വേറെ ആരും കിരീടം മോഹിക്കേണ്ട, അത് ഞങ്ങൾ തന്നെ തൂക്കും: യുസ്‌വേന്ദ്ര ചാഹൽ

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു, രണ്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകാൻ എക്സൈസിന് നിർദ്ദേശം

MI VS RCB: ബുംറയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കും, വെല്ലുവിളിച്ച് ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍, അത് കുറച്ചുകൂടി പോയില്ലേയെന്ന് ആരാധകര്‍

ഫോര്‍ച്യൂണറിന്റെ വിലയ്ക്ക് ഒരു നമ്പര്‍ എടുക്കട്ടെ? കൊച്ചിക്കാര്‍ക്ക് അന്നും ഇന്നും പ്രിയം ജെയിംസ് ബോണ്ടിനോട്

'പേര് മാറ്റിയാ ആള് മാറുവോ, ബജ്രംഗാന്ന് വിളിക്കണോ?'; കാലത്തിന് മുന്നേ സഞ്ചരിച്ച കുഞ്ചാക്കോ ബോബന്‍, വൈറല്‍ ഡയലോഗ്

പെട്രോളിനും ഡീസലിനും വില കൂടും; എക്സൈസ് ഡ്യൂട്ടി 2 രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ, ചില്ലറവില്പനയെ ബാധിക്കില്ലെന്ന് കേന്ദ്രം

മൂന്ന് മാസം; യാത്ര ചെയ്തത് രണ്ടുലക്ഷത്തിലേറെ പേര്‍; സൂപ്പര്‍ ഹിറ്റായി കൊച്ചി മെട്രോ ഫീഡര്‍ ബസുകള്‍; ആലുവ-എയര്‍പോര്‍ട്ട് റൂട്ടില്‍ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍

IPL 2025: ഇങ്ങനെ പോകുവാണേല്‍ കപ്പുമുണ്ടാവില്ല ഒരു കുന്തവും കിട്ടില്ല, ഈ ടീമിന് എന്താണ് പറ്റിയത്, പരിഹാരം ഒന്നുമാത്രം, നിര്‍ദേശിച്ച് അമ്പാട്ടി റായിഡു

ഗോഡ്സയെ പ്രകീർത്തിച്ച ഷൈജ ആണ്ടവൻ ഡീനായി ചുമതലയേറ്റു; ക്യാംപസിലെത്തിയത് ഊടുവഴികളിലൂടെ, സ്ഥാനക്കയറ്റത്തിനെതിരെ വിദ്യാർത്ഥി പ്രതിഷേധം, സംഘർഷം