തെലുങ്ക് സിനിമാ ലോകത്ത് നിന്ന് പുറത്തുവരുന്ന ഒരു പുതിയ റിപ്പോര്‍ട്ടില്‍ ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. തെലുങ്ക് സിനിമാ വ്യവസായത്തിലെ അതികായന്മാരായ മെഗാഫാമിലിയില്‍ തമ്മിലടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അല്ലു അര്‍ജുനും രാം ചരണ്‍ തേജയും തമ്മില്‍ വലിയ ശത്രുതയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രാം ചരണിന്റെ ജന്മദിനത്തില്‍ അല്ലു രാമിന് ആശംസകള്‍ നല്‍കാത്തത് മുതല്‍ രണ്ട് അഭിനേതാക്കളുടെയും ആരാധകര്‍ ഇരുവരും തമ്മിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന് ഓസ്‌കാര്‍ അവാര്‍ഡ് ലഭിച്ചത് മുതല്‍ അല്ലു അര്‍ജുന് രാം ചരണിനോട് അസൂയയാണെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തല്‍.
സിനിമയുമായി ബന്ധപ്പെട്ട പരിപാടികളില്‍ റാമിനെക്കുറിച്ചോ അദ്ദേഹത്തിന്റെ പിതാവ് ചിരഞ്ജീവിയെക്കുറിച്ചോ കൊണിഡേല കുടുംബത്തില്‍ നിന്നുള്ള ആരെയെങ്കിലും കുറിച്ചോ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി പൊതുവേദിയില്‍ സംസാരിക്കുന്നത് അല്ലു നിര്‍ത്തിയതായാണ് കണ്ടെത്തല്‍.
അല്ലു അര്‍ജുന്റെ കുടുംബവും രാം ചരണിന്റെ കുടുംബവും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കയ്‌പേറിയതാണ്, മാത്രമല്ല ഇനിമുതല്‍ മെഗാ കുടുംബത്തിന്റെ ഭാഗമാകേണ്ടെന്ന് അല്ലു തീരുമാനിച്ചിരിക്കാമെന്നും അഭ്യൂഹമുണ്ട്.
അല്ലു അര്‍ജുനും രാം ചരണും തമ്മിലുള്ള മോശം കാര്യങ്ങളെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യുമ്പോള്‍, അല്ലു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കാണിക്കുന്നതിന് പകരം റാമിന് വ്യക്തിപരമായി ആശംസകള്‍ അയച്ചിരിക്കാനാണ് സാധ്യതയെന്നും ചിലര്‍ പറയുന്നുണ്ട്. .