ഷാരൂഖ് ഖാനെയും വിജയ്‌യെയും വെട്ടി അല്ലു അര്‍ജുന്‍; 100 അല്ല, 200 അല്ല, പ്രതിഫലം അതുക്കും മേലെ

പ്രതിഫലത്തില്‍ ബോളിവുഡ് താരങ്ങളെ കടത്തിവെട്ടി തെന്നിന്ത്യന്‍ താരങ്ങള്‍. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപറ്റുന്നത് ഷാരൂഖ് ഖാന്‍ ആയിരുന്നു. 250 കോടി രൂപയാണ് ഷാരൂഖ് ഖാന്‍ വാങ്ങിയ ഏറ്റവും ഉയര്‍ന്ന പ്രതിഫലം. എന്നാല്‍ അതുക്കും മുകളില്‍ എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരങ്ങള്‍ ഇപ്പോള്‍.

275 കോടി പ്രതിഫലം വാങ്ങി നടന്‍ വിജയ് ആണ് ഷാരൂഖിനെ ആദ്യം പിന്നിലാക്കിയത്. ദളപതി 69ന് വിജയ് 275 കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ട് എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തെത്തിയിരുന്നു. എന്നാല്‍ വിജയ്‌യെ പിന്തള്ളി ഏറ്റവും മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ അല്ലു അര്‍ജുന്‍.

300 കോടി രൂപയാണ് അല്ലു അര്‍ജുന്‍ ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിനായി കൈപ്പറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രാക്ക് ടോളിവുഡിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വര്‍ഷം ഇന്ത്യന്‍ സിനിമ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2: ദ റൂള്‍.

ഡിസംബര്‍ ആദ്യം തന്നെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്റെ ഇതുവരെയുള്ള അപ്ഡേറ്റുകളെല്ലാം ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്. തിയേറ്ററില്‍ എത്തുന്നതിന് മുമ്പ് തന്നെ ചിത്രം കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പ്രീ റിലീസ് ബിസിനസുകളിലൂടെ മാത്രം ചിത്രം 1,085 കോടി രൂപ നേടിയതായുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്. സൂപ്പര്‍ ഹിറ്റ് ആയ ‘പുഷ്പ: ദ റൈസ്’ ചിത്രത്തിന് ശേഷം എത്തുന്ന രണ്ടാം ഭാഗം ബ്ലോക്ബസ്റ്റര്‍ ആകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഫഹദ് ഫാസിലിന്റെ ഭന്‍വര്‍ സിങ് ഷെഖാവത് എന്ന വില്ലന്‍ വേഷത്തിനായി കേരളത്തിലെ സിനിമപ്രേമികളും കാത്തിരിക്കുകയാണ്.

Latest Stories

മലയാളം സംസാരിക്കാന്‍ പേടിയാണ്, ആളുകളെ വേദനിപ്പിക്കുമോ എന്ന ഭയമാണ്: സായ് പല്ലവി

'ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിപ്പോകൂ'; സൂപ്പര്‍ താരത്തോട് ദിനേഷ് കാര്‍ത്തിക്

"ഇന്ത്യയെ തകർക്കുന്നത് ബിസിസിഐ ആണ്, ഓരോ സമയത്തും പുതിയ പരീക്ഷണവുമായി വരും"; തുറന്നടിച്ച് ഹർഭജൻ സിങ്

അമേരിക്കയുടെ താക്കീത്; ഇസ്രയേലിന്റെ അടങ്ങാത്ത പ്രതികാരത്തെ ഉരുക്കി; ആക്രമണങ്ങളില്‍ ലോകരാജ്യങ്ങള്‍ക്കും ആശ്വാസം; എണ്ണവില കുറഞ്ഞേക്കും

വേണമെങ്കില്‍ നുള്ളി നോക്കാം, എന്റെ മുഖം പ്ലാസ്റ്റിക് അല്ല.. വ്യത്യസ്തമായി കാണുന്നതില്‍ മറ്റൊരു കാര്യമുണ്ട്: നയന്‍താര

'ശിക്ഷ പോര, അവർ പുറത്തിറങ്ങിയാൽ എന്നെയും കൊല്ലും'; നെഞ്ചുപൊട്ടി ഹരിത

ചേട്ടന്റെ പടമില്ലാത്ത ഒറ്റ ജിം തമിഴ്‌നാട്ടില്‍ ഇല്ല.. അന്ന് ഫൈറ്റ് ചെയ്യാനോ അഭിനയിക്കനോ അറിയില്ലെന്ന് വിമര്‍ശിച്ചതാണ്: കാര്‍ത്തി

റയൽ മാഡ്രിഡിനെ തകർത്ത ബാഴ്സിലോണയ്ക്ക് സന്ദേശവുമായി സാക്ഷാൽ ലയണൽ മെസി; സംഭവം ഇങ്ങനെ

ഗംഭീര്‍ ദക്ഷിണാഫ്രിക്കയിലേക്കില്ല; ഇന്ത്യയുടെ പരിശീലനം മുന്‍ സൂപ്പര്‍ താരത്തെ ഏല്‍പ്പിച്ച് ബിസിസിഐ

തേങ്കുറിശ്ശി ദുരഭിമാനക്കൊല; പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ, അരലക്ഷം രൂപ പിഴയും ഒടുക്കണം; വിധി വന്നിട്ടും കൂസലില്ലാതെ പ്രതികൾ