അണ്ണാവെ പറ്റി പറഞ്ചാല്‍.. ഇടഞ്ഞ് അല്ലു അര്‍ജുന്‍ ആരാധകര്‍; വിവാദ യൂട്യൂബറുടെ ഓഫിസിലെത്തി മാപ്പ് പറയിപ്പിച്ചു

അല്ലു അര്‍ജുനെ കുറിച്ച് തുടര്‍ച്ചയായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ പ്രതിഷേധവുമായി ആരാധകര്‍. നടനെ കുറിച്ചുള്ള നെഗറ്റീവ് വീഡിയോകള്‍ പ്രചരിപ്പിച്ച ഹൈദരാബാദിലെ സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഓഫിസിലെത്തി, ചാനലിന്റെ ഉടമയെ കൊണ്ട് താരത്തിനോട് ക്ഷമാപണം നടത്തിക്കുകയും ചെയ്തു.

റെഡ് ടിവി എന്ന വിവാദ യൂട്യൂബ് ചാനല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി അല്ലു അര്‍ജുനെതിരെയും നടന്റെ ഭാര്യക്കെതിരെയും മോശം വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരുന്നു. മോര്‍ഫ് ചെയ്ത താരത്തിന്റെ അശ്ലീല ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോകളായിരുന്നു ചാനല്‍ പോസ്റ്റ് ചെയ്തിരുന്നത്.

ഇതിനെതിരെയാണ് ആരാധകരുടെ ഇടപെടല്‍. തുടര്‍ന്ന്, അത്തരം വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തു. അല്ലു ആരാധകര്‍ യൂട്യൂബ് ചാനല്‍ ഉപരോധിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആരാധകരുടെ ഈ ഇടപെടലിനെ പ്രശംസിക്കുകയാണ് പലരും.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ലെന്ന് അല്ലു അര്‍ജുന്റെ ആരാധകര്‍ ചാനല്‍ അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ സംഭവത്തെ കുറിച്ച് ഇതുവരെ അല്ലു അര്‍ജുന്‍ പ്രതികരിച്ചിട്ടില്ല. അതേസമയം, പുഷ്പ 2 ആണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം