സ്റ്റൈലിഷ് ലുക്കില്‍ അല്ലു അര്‍ജുന്‍, കൂടെ ജയറാമും; 'അല വൈകുണ്ഠപുരംലോ' ടീസര്‍

അല്ലു അര്‍ജുന്‍ പൂജാ ഹെഗ്‌ഡെ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന “അല വൈകുണ്ഠപുരംലോ” എന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. അല്ലു അര്‍ജിന്റെ സ്റ്റൈലന്‍ ലുക്കും ആക്ഷന്‍ രംഗങ്ങളുമാണ് ടീസറിന്റെ ഹൈലൈറ്റ്. മലയാളി താരങ്ങളായ ജയറാം, ഗോവിന്ദ് പത്മസൂര്യ എന്നിവരെയും ടീസറില്‍ കാണാം.

ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അല വൈകുണ്ഠപുരംലോ. തബു, സുശാന്ത്, നവദീപ്, സത്യരാജ്, രാജേന്ദ്രപ്രസാദ്, വെണ്ണല കിഷോര്‍, ബ്രഹ്മജി, സുനില്‍ എന്നിവരും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂന്നു ജനറേഷനുകളെ ഫോക്കസ് ചെയ്തുകൊണ്ടുള്ള റൊമാന്റിക് ഫാമിലി എന്റര്‍ടെയ്നര്‍ ആണ് സിനിമ.

Read more

എസ് രാധാകൃഷ്ണ, അല്ലു അരവിന്ദ് എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്ട്സ്, ഹാരിക ആന്റ് ഹാസിന ക്രിയേഷന്‍സ് ബാനറുകളില്‍ സിനിമ നിര്‍മ്മിക്കുന്നു. തമന്‍ എസ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുന്നു. ജനുവരിയില്‍ ചിത്രം തിയേറ്ററുകളിലെത്തും.