ഇതൊക്കെയെന്ത്? പുഷ്പയ്ക്ക് ശേഷം പ്രതിഫലം കുത്തനെ കൂട്ടി; അറ്റ്ലി ചിത്രത്തിന് അല്ലു അർജുന് ലഭിക്കുക റെക്കോർഡ് തുക!

പുഷ്പ 2 വിന്റെ ഗംഭീര വിജയത്തിന് ശേഷം തന്റെ അടുത്ത ചിത്രത്തിനായി ഒരുങ്ങുകയാണ് തെലുങ്ക് താരം അല്ലു അർജുൻ. തെരി, മെർസൽ, ജവാൻ തുടങ്ങിയ സിനിമകളിലൂടെ സിനിമാപ്രേമികളെ ഞെട്ടിച്ച അറ്റ്ലി തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സിനിമയിൽ അല്ലു അർജുന്റെ പ്രതിഫലം സംബന്ധിച്ച് പുതിയ റിപ്പോർട്ടുകൾ ആണ് ആരാധകരെ അടക്കം ഞെട്ടിച്ചിരിക്കുന്നത്.

ചിത്രത്തിൽ അഭിനയിക്കാൻ അല്ലു അർജുൻ 175 കോടി പ്രതിഫലം വാങ്ങുന്നതായാണ് റിപ്പോർട്ട്. ഇത് കൂടാതെ സിനിമയുടെ ലാഭത്തിൽ നിന്നും 15 ശതമാനവും നിർമാതാക്കൾ താരത്തിന് നൽകുമെന്നും റിപ്പോർട്ടുകളുണ്ട്. ഈ അടുത്ത കാലത്തായി ഒരു നടൻ ഒപ്പിട്ട ഏറ്റവും വലിയ ഫ്രണ്ട്-എൻഡ് ഡീലാണിത്.

2025 ഓഗസ്റ്റ് മുതൽ ആറ്റ്‌ലിക്കും സൺ പിക്‌ചേഴ്‌സിനും അല്ലു ബൾക്ക് ഡേറ്റുകൾ അനുവദിച്ചിട്ടുണ്ട്. പ്രീ-പ്രൊഡക്ഷന് എടുക്കുന്ന സമയത്തെ ആശ്രയിച്ച് ഓഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ ചിത്രം പുറത്തിറകാണാൻ ലക്ഷ്യമിടുന്നത്.

അതേസമയം, ഷാരൂഖ് ഖാൻ നായകനായ ജവാനാണ് അറ്റ്‌ലിയുടെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ദീപിക പദുകോൺ, വിജയ് സേതുപതി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. ആഗോളതലത്തിൽ 1000 കോടിയിലധികം രൂപയാണ് ചിത്രം ബോക്‌സ് ഓഫീസിൽ നിന്നും നേടിയത്.