Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

മാണിക്യ മലരായ ഗാനം അല്ലു അര്‍ജുന്റെ ഹൃദയം കീഴടക്കി

, 11:03 am

മലയാളത്തില്‍ മാത്രമല്ല അഡാര്‍ ലൗവിലെ മാണിക്യ മലരായ എന്ന ഗാനത്തിന് ആരാധകരുള്ളത്. സോഷ്യല്‍ മീഡിയയുടെ ഹൃദയം കീഴടക്കിയ ഈ ഗാനം ഇപ്പോള്‍ പ്രശസ്ത തെലുങ്ക് നടനായ അല്ലു അര്‍ജുന്റെ നെഞ്ചിലും ഇടം നേടി. ഗാനവും ഗാനരംഗവും മനസ് കീഴടക്കിയ കാര്യം അല്ലു തന്നെയാണ് വെളിപ്പെടുത്തിയത്.

ഈ സമീപകാലത്ത് ഞാന്‍ കണ്ട ഏറ്റവും മനോഹരമായ വീഡിയോയെന്നാണ് അല്ലു അര്‍ജുനന്‍ ട്വീറ്റ് ചെയ്തത്. ലാളിത്യത്തിന്റെ ശക്തിയാണ് ഗാനത്തിന്റെ പ്രത്യേക്ത.  ഈ ഗാനരംഗം ഇഷ്ടപ്പെട്ടതായി അല്ലു പറയുന്നു.

ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലുവാണ്.

Advertisement