ടീസറിലെ ഒരൊറ്റ രംഗം, അല്ലു അര്‍ജുന്‍ എടുത്തത് 51 റീടേക്കുകള്‍; കളര്‍ ആകുമോ പുഷ്പ?

അല്ലു അര്‍ജുന് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തിന്റെ സീക്വല്‍ ആയി എത്തുന്ന ‘പുഷ്പ: ദ റൂള്‍’ ചിത്രത്തിനായി ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ‘പുഷ്പ: ദ റൈസ്’ എന്ന ആദ്യ ഭാഗം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെ ടീസറിലെ പുഷ്പരാജിന്റെ ആദ്യ ദര്‍ശനം സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്.

ഒരു ഫൈറ്റ് സീന്‍ മാത്രമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഒരു സീന്‍ ചെയ്യുന്നതിനായി അല്ലു അര്‍ജുന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ആ രംഗം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി 51 തവണ റീ ടേക്ക് എടുത്തതായാണ് ചില മാധ്യമങ്ങള്‍ പറയുന്നത്.

ആ രംഗം പെര്‍ഫെക്ട് ആവണമെന്ന് അല്ലു അര്‍ജുന് നിര്‍ബന്ധമുണ്ടായിരുന്നു. താരത്തിന്റെ താല്‍പ്പര്യത്തെ തുടര്‍ന്നാണ് ഇത്രയേറെ റീ ടേക്കുകള്‍ പോയതെന്നാണ് റിപ്പോര്‍ട്ട്. ജാത്ര ആഘോഷത്തോട് അനുബന്ധിച്ച് സാരിയും ആഭരണങ്ങളും അണിഞ്ഞ് ദേവീ രൂപത്തിലെത്തി എതിരാളികളെ നിലംപരിശാക്കി സ്ലോ മോഷനില്‍ നടന്നു വരുന്ന പുഷ്പരാജിനെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

അല്ലു അര്‍ജുന്റെ കഥാപാത്രത്തെ മാത്രമാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്. നായികയായ രശ്മിക മന്ദാനയെയോ വില്ലന്‍ കഥാപാത്രമായ ഫഹദ് ഫാസിലിനെയോ ടീസറില്‍ കാണിച്ചിട്ടില്ല. ഭന്‍വര്‍ സിംഗ് ഷെഖാവത്ത് എന്ന പൊലീസ് കഥാപാത്രമായാണ് ഫഹദ് ചിത്രത്തില്‍ വേഷമിടുന്നത്.

സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 15ന് ആണ് റിലീസ് ചെയ്യുക. അതേസമയം, പുഷ്പ 2വിന് പിന്നാലെ ചിത്രത്തിന്റെ മൂന്നാം ഭാഗവും ഒരുക്കും എന്ന റിപ്പോര്‍ട്ടുകളുണ്ട്. ‘പുഷ്പ ദ റോര്‍’ എന്നായിരിക്കും ചിത്രത്തിന്റെ പേര്. 2021 ഡിസംബര്‍ 17ന് ആയിരുന്നു പുഷ്പ: ദി റൈസ് എന്ന ആദ്യ ഭാഗം റിലീസ് ചെയ്തത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം