നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാര്‍ച്ച് 3ന് ചിത്രം ഒടിടിയില്‍ എത്തും. ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. ഓണ്‍ലൈന്‍ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യല്‍ ട്രെയിലറും അണിയറക്കാര്‍ പുറത്തുവിട്ടു.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് എലോണിന്റെ നിര്‍മ്മാണം.
ആശിര്‍വാദിന്റെ 30-ാം ചിത്രമാണിത്. 2000ല്‍ എത്തിയ ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ആദ്യ ചിത്രം. അവസാനമായി മോഹന്‍ലാലും ഷാജി കൈലാസും ഒരുമിച്ചത് 2009ല്‍ ആയിരുന്നു. റെഡ് ചില്ലീസ് എന്ന ചിത്രമായിരുന്നു അത്. രാജേഷ് ജയരാമനാണ് എലോണിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.