'ഗോള്‍ഡ്' കൈയ്യീന്ന് പോയി.. മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ..; അല്‍ഫോണ്‍സ് പുത്രന്‍ ഇനി നിവിനൊപ്പം, പുതിയ സിനിമ വരുന്നു

‘പ്രേമ’ത്തിനും മുകളിലായി പ്രതീക്ഷ വച്ചെങ്കിലും ‘ഗോള്‍ഡ്’ തിയേറ്ററില്‍ പാളിപ്പോയിരുന്നു. ഇതോടെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെതിരെ കടുത്ത രീതിയിലുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു. പ്രേമം സിനിമ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനിപ്പുറമാണ് അല്‍ഫോണ്‍സ് പുത്രന്റെ ഗോള്‍ഡ് എന്ന സിനിമ തിയേറ്ററില്‍ എത്തിയത്. എന്നാല്‍ ഗോള്‍ഡ് നിരാശയാണ് ആരാധകര്‍ക്ക് സമ്മാനിച്ചത്.

ഇതായിരുന്നു അല്‍ഫോണ്‍സിന് നേരെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. ഇതിന് പിന്നാലെ പൃഥ്വിരാജിനും നിര്‍മ്മാതാവിനും എതിരെ പലവിധ ആരോപണങ്ങളുമായി സംവിധായകന്‍ രംഗത്തെത്തിയിരുന്നു. തനിക്ക് ഓട്ടിസം ഉണ്ടെന്നും അതിനാല്‍ ഇനി സിനിമ ചെയ്യുന്നില്ല എന്ന നിലപാടും അല്‍ഫോണ്‍സ് എടുത്തിരുന്നു.

എന്നാല്‍ മറ്റൊരു ഹിറ്റ് സിനിമയുമായി അല്‍ഫോണ്‍സ് പുത്രന്‍ തിരിച്ചെത്തുമെന്നാണ് വിവരം. നിവിന്‍ പോളിക്കൊപ്പം വീണ്ടും ഒന്നിക്കുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അല്‍ഫോണ്‍സിന്റെ പിറന്നാള്‍ ദിനത്തില്‍ അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ച ഒരു പോസ്റ്റും അതിന് നിവിന്‍ പോളി നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്.

നിവിനൊപ്പം ‘നേരം’ സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്തത് എന്ന തോന്നിപ്പിക്കുന്ന ഒരു ചിത്രം സ്റ്റോറിയായി പങ്കുവച്ച്, ‘മച്ചാനേ അടുത്ത സിനിമ പൊളിക്കണ്ടേ’എന്നാണ് അല്‍ഫോണ്‍സ് ചോദിക്കുന്നത്. ഈ സ്‌റ്റോറി ഷെയര്‍ ചെയ്തു കൊണ്ട് നിവിന്‍ അതിന് മറുപടിയും നല്‍കിയിട്ടുണ്ട്.

‘ഉറപ്പല്ലേ, പൊളിച്ചേക്കാം, എപ്പോഴേ റെഡി’ എന്നാണ് നിവിന്റെ മറുപടി. ഇതോടെ ഇരുവരും ഒന്നിച്ചുള്ള ചിത്രം ഉടനുണ്ടാകുമെന്ന സൂചനകളാണ് എത്തിയിരിക്കുന്നത്. ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അല്‍ഫോന്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച നേരം 2013-ലാണ് പുറത്തിറങ്ങിയത്.

Latest Stories

നിയന്ത്രണ രേഖയില്‍ നിന്ന് പാക് പൗരന്‍ പിടിയില്‍; സുരക്ഷ സേന പിടികൂടിയത് നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ

യുഎന്‍ സുരക്ഷ കൗണ്‍സില്‍ പാകിസ്താനെതിരെ പ്രമേയം പാസാക്കില്ലെന്ന് ശശി തരൂര്‍; 'ചൈന ആ പ്രമേയത്തെ വീറ്റോ ചെയ്യും'

പഹല്‍ഗാം ഭീകരാക്രമണം കിരാതം: ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് പൂര്‍ണ പിന്തുണ; പാക്കിസ്ഥാന്‍ വാദങ്ങള്‍ തള്ളി റഷ്യ; ഇന്ത്യ സന്ദര്‍ശനം പ്രഖ്യാപിച്ച് വ്‌ളാദിമിര്‍ പുടിന്‍

മോഹൻലാൽ പടമാണെങ്കിൽ പോയി ചെയ്യെന്ന് പറഞ്ഞത് ആഷിക്, ബിനുവും ഇതേ കാര്യം തന്നെ പറഞ്ഞു; ആദ്യം ചെയ്യാനിരുന്നത് ടോർപിഡോ: തരുൺ മൂർത്തി

'മാമാ ഇത് ശരിയാണോ'? ക്ഷേത്ര മതിലില്‍ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രിയരഞ്ജന് ജീവപര്യന്തവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി

ഷാജന്റെ അറസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനാവകാശങ്ങളോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുത; ഏകാധിപത്യപരമായ നടപടികളെ ഒരിക്കലും അംഗീകരിക്കില്ലെന്ന് ബിജെപി

പാക് സൈന്യം വെടിവയ്പ്പ് തുടരുന്നു, അജിത് ഡോവലുമായി തിടുക്കപ്പെട്ട ചര്‍ച്ചകളില്‍ പ്രധാനമന്ത്രി; കേരളത്തിലെ ഡാമുകള്‍ക്ക് അതീവ സുരക്ഷ; മോക്ഡ്രില്ലുകള്‍ നാളെ 259 ഇടങ്ങളില്‍

ഒരുകോടി രൂപ തരണം, ഇല്ലെങ്കിൽ കൊന്നുകളയും; മുഹമ്മദ് ഷമിക്ക് വധഭീഷണി

'ആക്രമണം നടക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ട് മൂന്ന് ദിവസം മുൻപ് പ്രധാനമന്ത്രിക്ക് കിട്ടി, ജമ്മു കശ്മീർ സന്ദർശനം മാറ്റിവെച്ചത് അതുകൊണ്ട്'; കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി മല്ലികാർജ്ജുൻ ഖർഗെ

ഇനി തമിഴിലും 'തുടരും'... ബോർഡർ കടക്കാൻ ഒറ്റയാൻ റെഡി, ഷൺമുഖനായി ഡബ്ബ് ചെയ്തത് മോഹൻലാൽ തന്നെ; തമിഴ് ട്രെയ്‌ലർ പുറത്ത്