'നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്?'; ആരാധകന്റെ ചോദ്യത്തിന് അല്‍ഫോണ്‍സ് പുത്രന്റെ മറുപടി

അല്‍ഫോണ്‍സ് പുത്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റും കമന്റുകള്‍ക്ക് സംവിധായകന്‍ നല്‍കിയ മറുപടികളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത തിങ്കളാഴ്ച നിശ്ചയത്തെ അഭിനന്ദിച്ചു കൊണ്ടുള്ള പോസ്റ്റ് ആണ് അല്‍ഫോണ്‍സ് പുത്രന്‍ പങ്കുവച്ചത്.

‘തിങ്കളാഴ്ച നിശ്ചയം’ എന്ന സിനിമ കണ്ടു എന്നും ഒരുപാട് ഇഷ്ടപ്പെട്ടു എന്നുമായിരുന്നു താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഇനിയും ഇതു പോലെയുള്ള സിനിമകള്‍ അണിയറ പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നും പ്രതീക്ഷിക്കുന്നു എന്നും അല്‍ഫോണ്‍സ് പുത്രന്‍ കുറിച്ചു.

”സര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നല്ല സിനിമകള്‍ കാണുവാന്‍ ഇത്രയും വൈകുന്നത്?” എന്നാണ് പോസ്റ്റിന് താഴെ എത്തിയ കമന്റ്. ”ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് കാണുവാന്‍ വേണ്ടി ഒരു നല്ല സിനിമ ഒരുക്കി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് ഇപ്പോള്‍ സിനിമകള്‍ കാണുവാന്‍ സമയം കിട്ടുന്നില്ല” എന്നാണ് സംവിധായകന്റെ മറുപടി.

അല്‍ഫോണ്‍സിന്റെ മറുപടി സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, പൃഥ്വിരാജിനെയും നയന്‍താരയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഗോള്‍ഡ്’ ആണ് അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.

ഗോള്‍ഡ് എപ്പോള്‍ എത്തുമെന്ന ചോദ്യത്തിനും സംവിധായകന്‍ മറുപടി നല്‍കിയിട്ടുണ്ട്. ”ഉടന്‍ തന്നെ ഷോയ്ക്ക് തയ്യാറെടുത്തു കൊള്ളു ബ്രോ” എന്നാണ് അല്‍ഫോണ്‍സിന്റെ മറുപടി. പ്രേമം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടതോടെയാണ് അല്‍ഫോണ്‍സ് ഗോള്‍ഡ് പ്രഖ്യാപിച്ച് എത്തിയത്.

Latest Stories

പണം ലാഭിച്ച് പൗരൻമാരെ കൊലക്ക് കൊടുക്കുകയാണോ നിങ്ങൾ? കോവിഡിന് ശേഷമുള്ള ആർമി റിക്രൂട്മെന്റിനെ വിമർശിച്ച് മുൻ മേജർ ജനറൽ ജി.ഡി ബക്ഷി

പാക് നടന്‍ അഭിനയിച്ച ബോളിവുഡ് സിനിമ റിലീസ് ചെയ്യില്ല; ഇന്ത്യയില്‍ നിരോധനം

പാകിസ്ഥാന്‍ ഭീകരര്‍ക്ക് അഭയം നല്‍കുകയും വളര്‍ത്തുകയും ചെയ്യുന്നു; ഷഹബാസ് ഷരീഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാക് ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ

സച്ചിന്റെ മകന്‍ അടുത്ത ക്രിസ് ഗെയ്ല്‍ ആവും, ഇത് മാത്രം ശ്രദ്ധിച്ചാല്‍ മതി, വെളിപ്പെടുത്തി യുവരാജ് സിങ്ങിന്റെ പിതാവ്

'അയാൾ ഞങ്ങൾക്ക് ഒരു മാലാഖയെപ്പോലെയായിരുന്നു': അമ്മാവൻ ഭീകരരുടെ വെടിയേറ്റ് മരിച്ചിട്ടും പതറിയില്ല, പഹൽഗാം ആക്രമണത്തിൽ നസകത്ത് ഷായുടെ ധൈര്യം രക്ഷിച്ചത് 11 ജീവനുകൾ

തലസ്ഥാനത്ത് കിണറ്റില്‍ വീണ് മൂന്ന് വയസുകാരിയ്ക്ക് ദാരുണാന്ത്യം

പാക്കിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ; ഐഎൻഎസ് സൂറത്തിൽ നിന്നും മിസൈൽ പരീക്ഷണം നടത്തി

RCB VS RR: ഹോംഗ്രൗണ്ടില്‍ ആര്‍സിബി സ്ഥിരമായി തോല്‍ക്കാന്‍ കാരണം അതാണ്, എന്റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലത്, വെളിപ്പെടുത്തി നായകന്‍ രജത് പാട്ടിധാര്‍

പെഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ഇന്റലിജന്‍സ് പരാജയവും സുരക്ഷ വീഴ്ചയും; ആരോപണവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രംഗത്ത്

ടാറ്റ മുതൽ നിസാൻ വരെ; ഇന്ത്യയിൽ 10 ലക്ഷം രൂപയിൽ താഴെ വില വരുന്ന കാറുകൾ !