'എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ, അപ്പോള്‍ മനസ്സിലാകും'; കമന്റിന് മറുപടിയുമായി അല്‍ഫോണ്‍സ് പുത്രന്‍

അല്‍ഫോണ്‍സ് പുത്രന്റെ ‘ഗോള്‍ഡ്’ ചിത്രത്തിന്റെ റിലീസിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതിന് പിന്നാലെ എത്തിയ കമന്റിന് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ”ആരാണ് അല്‍ഫോണ്‍സ് പുത്രന്‍” എന്ന കമന്റിനാണ് സംവിധായകന്‍ മറുപടി പറഞ്ഞത്.

”എന്റെ പടം റിലീസ് ചെയ്യുമ്പോള്‍ തിയേറ്ററിലേക്ക് വാ. അപ്പോള്‍ മനസിലാകും ഞാന്‍ ആരാണെന്ന്” എന്നായിരുന്നു പുത്രന്റെ മറുപടി. സംവിധായകന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സംവിധായകന്റെ മറുപടിയുടെ പശ്ചാത്തലത്തില്‍ രസകരങ്ങളായ ട്രോളുകളും ഇറങ്ങിയിട്ടുണ്ട്.

പൃഥ്വിരാജും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഗോള്‍ഡ് ഡിസംബര്‍ ഒന്നിനാണ് റിലീസിന് ഒരുങ്ങുന്നത്. ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഓണത്തിന് ചിത്രം എത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും റിലീസ് മാറ്റി വയ്ക്കുകയായിരുന്നു. 2015ല്‍ എത്തിയ ‘പ്രേമം’ സിനിമ കഴിഞ്ഞ് ഏഴ് വര്‍ഷത്തിന് ശേഷമാണ് പുതിയൊരു ചിത്രവുമായി അല്‍ഫോണ്‍സ് എത്തുന്നത്.

അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മ്മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന