നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്? ഉരിയാടാതെ പോകണമെന്നാണോ?; കമന്റിന് അല്‍ഫോണ്‍സിന്റെ മറുപടി

ഏറെ പ്രതീക്ഷയോടെ എത്തിയ അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ‘ഗോള്‍ഡ്’ നിലവാരം പുലര്‍ത്തിയില്ല എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഗോള്‍ഡിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് അല്‍ഫോണ്‍സ് ഒരു പോസ്റ്റും പങ്കുവച്ചിരുന്നു.

ഈ പോസ്റ്റിന് താഴെ എത്തിയ കമന്റുകളും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത് എന്ന കമന്റിന് ആണ് അല്‍ഫോണ്‍സ് മറുപടി നല്‍കിയത്. ഈ മറുപടി വൈറലാവുകയാണ്.

കമന്റ്:

കാശ് കൊടുത്തു വാങ്ങിയ ചായ വായില്‍ വയ്ക്കാന്‍ കൊള്ളില്ല എങ്കില്‍ എന്ത് ചെയ്യണം? മിണ്ടാതെ ഉരിയാടാതെ കാശും കൊടുത്ത് പോകണം എന്നാണോ? അതും നന്നായി ചായ ഉണ്ടാക്കുന്ന ആളുടെ സ്‌പെഷ്യല്‍ ചായ കാലങ്ങള്‍ക്ക് ശേഷം കിട്ടുന്നു എന്ന് കേട്ട് കുടിക്കാന്‍ പോകുമ്പോള്‍ പോട്ടെ ഒരു മറുപടി തരാമോ? നയന്‍താരയെ എന്ത് പറഞ്ഞ് ആണ് കണ്‍വിന്‍സ് ചെയ്തത്?

director Alphonse Puthren reply for his gold movie comments

മറുപടി:

ഈ ചായ ഉണ്ടാക്കിയത് ഞാന്‍ അല്ലെ. നിങ്ങള്‍ക്കു എന്നോട് പറയാന്‍ പാടില്ലേ? അത് മൈക്ക് വച്ച് വിളിച്ചു പറയണോ എന്നുള്ളത് നിങ്ങളുടെ വ്യക്തി സ്വാതന്ത്ര്യം. നയന്‍താര അവതരിപ്പിക്കുന്ന സുമംഗലി എന്ന കഥാപാത്രത്തിന്റെ പ്രാധാന്യം – ജോഷിയുടെ ഷോപ് ഇരിക്കുന്ന സുമംഗലി ഷോപ്പിംഗ് കോംപ്ലെക്‌സിന്റെ ഓണര്‍ ആരാണ്? ജോഷിയുടെ വീട്ടില്‍ ആര്‍ക്കു വേണ്ടി ആര് കൊടുത്ത സ്വര്‍ണ്ണം ആണ് ബ്രോ? അതാണ് പ്രാധാന്യം.

Read more

director Alphonse Puthren reply for his gold movie comments