അത് കഴിഞ്ഞ വര്‍ഷത്തെ ചിത്രമല്ല, വളരെ വേഗത്തിലാണ് വെള്ളം വന്നു കൊണ്ടിരിക്കുന്നത്: ജൂഡ് ആന്റണി

വെള്ളം കയറിയ ആലുവ മണപ്പുറത്തെ അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകന്‍ ജൂഡ് ആന്റണി ഒരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇത് കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ചിത്രമാണെന്ന് പറഞ്ഞ് പലരും രംഗത്തു വന്നതിനു പിന്നാലെ സ്ഥലത്തെ നിലവിലെ സാഹചര്യം ഫെയ്‌സ്ബുക്ക് ലൈവിലെത്തി വ്യക്തമാക്കിയിരിക്കുകയാണ് ജൂഡ്. താന്‍ പങ്കുവെച്ചത് നിലവിലെ സാഹചര്യമാണെന്നും കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ വളരെ വേഗത്തിലാണ് വെള്ളം വന്നു കൊണ്ടിരിക്കുന്നതെന്നും ജൂഡ് ആലുവ ഫ്‌ളാറ്റില്‍ നിന്നുള്ള ഫെയ്‌സ്ബുക്ക് ലൈവില്‍ പറയുന്നു.

ജൂഡിന്റെ വാക്കുകള്‍…

“ആലുവ, ദേശം എന്ന സ്ഥലത്തെ ഫ്‌ളാറ്റിലാണ് ഞാന്‍ ഇപ്പോള്‍ നില്‍ക്കുന്നത്. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടായിരുന്നു ഇവിടെ താമസം. ഇവിടെ നിന്നുമാണ് ആലുവ മണപ്പുറത്തിന്റെ ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചതും. അത് കഴിഞ്ഞ വര്‍ഷത്തെ ഫോട്ടോ ആണോ എന്നു ചോദിച്ച് പലരും കമന്റ് ചെയ്തിരുന്നു. അതുകൊണ്ടാണ് ലൈവ് വരാന്‍ തീരുമാനിച്ചത്.”

“എന്റെ പുറകില്‍ നിങ്ങള്‍ക്കു കാണാം. അമ്പലമൊക്കെ മുങ്ങി തുടങ്ങി. കഴിഞ്ഞ തവണത്തേക്കാള്‍ വേഗത്തിലാണ് വെള്ളം വന്നുകൊണ്ടിരിക്കുന്നത്. പേപ്പറിലും ടിവിയിലും വാര്‍ത്ത വരാന്‍ നോക്കി നില്‍ക്കാതെ ഉണര്‍ന്നു പ്രവര്‍ത്തിക്കുക. ഈ സമയം കൊണ്ട് തന്നെ ഞാനെന്റെ വീട്ടില്‍ പോയി അത്യാവശ്യ സാധനങ്ങളൊക്കെ മുകളിലേയ്ക്ക് കയറ്റിവച്ചു.”

“കാരണം, വെള്ളമാണ് എപ്പോഴാണ് അത് നിറഞ്ഞുവരുന്നതെന്ന് പറയാന്‍ കഴിയില്ല. നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. സുരക്ഷിതമായി കാര്യങ്ങള്‍ ചെയ്യുക. കഴിഞ്ഞ തവണ ഉണ്ടായതുപോലെ സംഭവിക്കാതിരിക്കട്ടെ. പ്രളയം വീണ്ടും വരാതിരിക്കാന്‍ പ്രാര്‍ഥിക്കുക.”

Latest Stories

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍