'ലോകത്തെവിടെയും ആർക്കെതിരെയും ഉണ്ടാകുന്ന അനീതികളെ ആഴത്തിൽ തിരിച്ചറിയാൻ കഴിയണം'; ചെഗുവേരയുടെ വാക്കുകൾ പങ്കുവച്ച് ഭാവന

‘ലോകത്തെവിടെയും ആർക്കെതിരെയും ഉണ്ടാകുന്ന അനീതികളെ ആഴത്തിൽ തിരിച്ചറിയാൻ കഴിയണം’ – ചെഗുവേര. ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നാലെ നടി ഭാവന സാമൂഹ്യ മാധ്യമത്തിൽ കുറിച്ച വാക്കുകളാണിത്.

നേരത്തെ, അക്രമത്തിനെതിരെ പൊരുതാനുള്ള ഭാവനയുടെ നിശ്ചയദാര്‍ഢ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) പ്രവര്‍ത്തകരായ നടിമാര്‍ രംഗത്ത് വന്നിരുന്നു. മഞ്ജു വാര്യര്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് അടക്കമുള്ള നടിമാര്‍ സാമൂഹ്യ മാധ്യമ പോസ്റ്റുമായി രംഗത്തെത്തി. അവളുടെ പോരാട്ടമാണ് എല്ലാത്തിന്റെയും തുടക്കമെന്നായിരുന്നു പോസ്റ്റിന്റെ സാരാംശം.

Read more