എന്നു വരും ബിലാല്‍; ആരാധകരുടെ സംശയത്തിന് മറുപടി നല്‍കി അമല്‍ നീരദ്

മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്. കരിയറിലെ ഏറ്റവും വലിയ വിജയമാണ് ഭീഷ്മ പര്‍വ്വം അദ്ദേഹത്തിന് നേടിക്കൊടുത്തത്. പുലിമുരുകന്‍, ലൂസിഫര്‍, കുറുപ്പ് എന്നിവ കഴിഞ്ഞാല്‍ ഇന്ന് മലയാളത്തിലെ ഏറ്റവും വലിയ പണം വാരി പടവും ഭീഷ്മ പര്‍വ്വം ആണ്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ തേടി നടക്കുന്നത് , ബിഗ് ബിയുടെ രണ്ടാം ഭാഗമായ, ബിലാല്‍ എന്ന് വരുമെന്നാണ്. കാരണം, 2017 ഇല്‍ പ്രഖ്യാപിച്ച ബിലാല്‍, 2020 മാര്‍ച്ചില്‍ തുടങ്ങാന്‍ ഇരുന്നപ്പോഴാണ് കോവിഡ് സാഹചര്യം വന്നത്.

തന്നെ ബിലാല്‍ അപ്പോള്‍ ഷൂട്ട് ചെയ്യാന്‍ സാധ്യമല്ലായിരുന്നു. അങ്ങനെ ആണ് ഭീഷ്മ പര്‍വ്വം എന്ന ചിത്രത്തിലേക്ക് എത്തുന്നതും അതൊരുക്കുന്നതും. ബിലാല്‍ ഇനി എന്ന് വരുമെന്ന ചോദ്യത്തിന് ഇപ്പോള്‍ അമല്‍ നീരദ് ഉത്തരം നല്‍കിയിരിക്കുകയാണ്.

ഭീഷ്മ വലിയ ചിലവേറിയ ചിത്രം ആയിരുന്നത് കൊണ്ട് തന്നെ, ഇനി കുറെ നാള്‍ ഒന്നും ചെയ്യാതെ സ്വസ്ഥമായി ഇരുന്നതിനു ശേഷമേ അടുത്ത പടത്തെ കുറിച്ച് ചിന്തിക്കുന്നുള്ളു എന്നും, ബിലാല്‍ അല്ലാതെ മമ്മൂക്കയുമായി പുതിയ കുറച്ചു സിനിമകള്‍ ചെയ്യാനാണ് തനിക്കു ആഗ്രഹം എന്നും അമല്‍ നീരദ് പറയുന്നു.

ഇതുവരെ കാണാത്ത മമ്മൂക്കയെ അവതരിപ്പിക്കണം എന്നാണ് ഏതൊരു സംവിധായകനെയും പോലെ താനും ആഗ്രഹിക്കുന്നത് എന്നും ബിലാലിന്റെ തിരക്കഥ രണ്ടു വര്‍ഷം മുമ്പ് പൂര്‍ത്തിയാക്കിയതാണ് എങ്കിലും അതില്‍ ഇനി കുറെ തിരുത്തലുകള്‍ വേണ്ടി വരുമെന്നും അമല്‍ നീരദ് മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

ഇന്ത്യയുടെ റെഡ് കോറിഡോർ ആക്രമണം തുടരുന്നു: 22 മാവോയിസ്റ്റുകളും ഒരു ജവാനും കൊല്ലപ്പെട്ടു

കണ്ണൂരില്‍ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു; ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍

കര്‍ണാടകയില്‍ സാമൂഹിക പദ്ധതികള്‍ക്ക് പണമില്ല; എംഎല്‍എമാരുടെ ശമ്പളത്തില്‍ ഇരട്ടി വര്‍ദ്ധന

യുഎസ് ഗവൺമെന്റ് വെബ്‌സൈറ്റുകളിൽ നിന്നും നയങ്ങളിൽ നിന്നും ന്യൂനപക്ഷങ്ങളെ ഒഴിവാക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം; കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധന അനുസരിച്ച് സംസ്ഥാനവും വര്‍ദ്ധിപ്പിക്കും; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

10,152 ഇന്ത്യക്കാർ വിദേശ ജയിലുകളിൽ കഴിയുന്നു; വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ് രാജ്യസഭയിൽ

സമദൂരം അവസാനിപ്പിച്ചാല്‍ ചിലര്‍ വാഴും, ചിലര്‍ വീഴും; ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും മുന്നറിയിപ്പുമായി ഓര്‍ത്തഡോക്സ് സഭ

വിട്ടുമാറാത്ത വയറുവേദന; യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ ചെയ്തു; യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

വടക്കൻ ഗാസയിൽ കരാക്രമണം ആരംഭിച്ച് ഇസ്രായേൽ

ഫോട്ടോഷൂട്ടിനിടെ കളര്‍ബോംബ് നവവധുവിന്റെ ദേഹത്ത് പതിച്ചു; പരിക്കുകളോടെ യുവതി ചികിത്സയില്‍