കയ്യിൽ തോക്കേന്തി ഫഹദും കുഞ്ചാക്കോ ബോബനും; പതിനൊന്ന് വർഷങ്ങൾക്ക് ശേഷം വീണ്ടും ജ്യോതിർമയി; സോഷ്യൽ മീഡിയ കത്തിച്ച് അമൽ നീരദ്

‘ഭീഷ്മപർവ്വ’ത്തിന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, ജ്യോതിർമയി, ഷറഫുദ്ദീൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

പതിനൊന്ന് വർഷങ്ങൾക്ക് ശേഷം ജ്യോതിർമയി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. നാളെയാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവരുന്നത്. കയ്യിൽ തോക്കേന്തിയ ഫഹദിന്റെയും കുഞ്ചാക്കോ ബോബന്റെയും ജ്യോതിർമയിയുടെയും കഥാപാത്രങ്ങളാണ് പോസ്റ്ററുകളിൽ ഉള്ളത്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ് ഷറഫുദ്ദീന്റെ ക്യാരക്ടർ പോസ്റ്റർ.

ലാജോ ജോസ് എഴുതിയ ‘റൂത്തിന്റെ ലോകം’ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. അമൽ നീരദ് പ്രൊഡക്ഷൻസും ഉദയ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സുഷിൻ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

അതേസമയം പാർക്ക് ചാൻ വൂക്കിന്റെ 2003-ൽ പുറത്തിറങ്ങിയ കൊറിയൻ റിവഞ്ച് ത്രില്ലർ ചിത്രമായ ‘ഓൾഡ് ബോയ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററുകളുടെ അതേ പാറ്റേണിലാണ് അമൽ നീരദ് പുതിയ പോസ്റ്ററുകൾ ഇറക്കിയിരിക്കുന്നതെന്നും ശ്രദ്ധേയമായ കാര്യമാണ്.

അതേസമയം മലയാളത്തിൽ മാസ് സിനിമകൾക്ക് മറ്റൊരു ഭാഷ്യം നൽകിയ ചിത്രമായിരുന്നു അമൽ നീരദിന്റെ മമ്മൂട്ടി ചിത്രം ‘ബിഗ് ബി’. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാൽ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് യാതൊരുവിധ അപ്ഡേറ്റുകളും ലഭ്യമായിരുന്നില്ല. അതിനിടെയിലായിരുന്നു ഭീഷ്മപർവ്വം ഒരുങ്ങിയത്. അമൽ നീരദിന്റെ തന്നെ ഏറ്റവും കളക്ഷൻ നേടിയ ചിത്രം കൂടിയായയിരുന്നു ഭീഷ്മപർവ്വം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ