പൃഥ്വിരാജ്-അമല്‍ കോമ്പോയിലെ സ്‌റ്റൈലിഷ് ചിത്രം റീ റിലീസിന്; മലയാളത്തിനൊപ്പം തമിഴിലും എത്തും

സോഷ്യല്‍ മീഡിയയില്‍ നിവലില്‍ അമല്‍ നീരദിന്റെ ‘ബോഗയ്ന്‍വില്ല’ സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് നിറയുന്നത്. ഇതിനിടെ അമല്‍ നീരദിന്റെ മറ്റൊരു ആക്ഷന്‍ പടം റീ റിലീസിന് ഒരുങ്ങുകയാണ്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ‘അന്‍വര്‍’ വീണ്ടും റിലീസിന് ഒരുങ്ങുകയാണ് ഇപ്പോള്‍.

2010ല്‍ പുറത്തിറങ്ങിയ ചിത്രം ഡോള്‍ബി അറ്റ്‌മോസ് ഫോര്‍ കെയിലാണ് പ്രേക്ഷകരെ ത്രസിപ്പിക്കുവാന്‍ വീണ്ടും എത്തുന്നത്. ഒക്ടോബര്‍ 18ന് പൃഥ്വിരാജിന്റെ ജന്മദിന വാരത്തിനോട് അനുബന്ധിച്ച് ആരാധകര്‍ക്ക് ആഘോഷമാക്കുവാന്‍ മലയാളം, തമിഴ് എന്നീ രണ്ടു ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.

സെലിബ്‌സ് ആന്‍ഡ് റെഡ് കാര്‍പെറ്റിന്റെ ബാനറില്‍ രാജ് സക്കറിയാസ് നിര്‍മ്മിച്ച ചിത്രം അന്ന് ട്രെന്‍ഡ് ആയി മാറിയിരുന്നു. ‘ഖല്‍ബിലെ തീ’ എന്ന ഗാനവും, അമല്‍ നീരദിന്റെ സ്‌റ്റൈലിഷ് മേക്കിംഗും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകള്‍ ആണ്. സാഹിത്യകാരനും തിരക്കഥാകൃത്തുമായ ഉണ്ണി ആറിനൊപ്പം അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

പൃഥ്വിരാജിനൊപ്പം പ്രകാശ് രാജ്, ലാല്‍, മംമ്ത മോഹന്‍ദാസ്, അസിം ജമാല്‍, സമ്പത് രാജ്, ജിനു ജോസെഫ്, സുധീര്‍ കരമന, സായ് കുമാര്‍, ഗീത, നിത്യ മേനോന്‍, സലിം കുമാര്‍, ശ്രീജിത്ത് രവി എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം- സതീഷ് കുറുപ്പ്, സംഗീതം- ഗോപി സുന്ദര്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം