'ബിലാല്‍' അല്ല, മമ്മൂക്കയുമില്ല.. തോക്കെടുത്ത് സ്റ്റൈലിഷ് ലുക്കില്‍ കുഞ്ചാക്കോ ബോബനും ഫഹദും; അമല്‍ നീരദ് ചിത്രം വരുന്നു

‘ബിലാല്‍’ സിനിമയ്ക്ക് മുമ്പ് മറ്റൊരു ചിത്രവുമായി സംവിധായകന്‍ അമല്‍ നീരദ്. കുഞ്ചാക്കോ ബോബനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ ആണ് അമല്‍ നീരദ് പങ്കുവച്ചിരിക്കുന്നത്. തോക്കുമായി സ്‌റ്റൈലിഷ് ലുക്കില്‍ നില്‍ക്കുന്ന കുഞ്ചാക്കോ ബോബനെയാണ് പോസ്റ്ററില്‍ അവതരിപ്പിച്ചിരിക്കുന്നത്. തോക്കുമായി രൂക്ഷഭാവത്തിൽ നിൽക്കുന്ന ഫഹദിന്റെ പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

ഇത് ആദ്യമായാണ് കുഞ്ചാക്കോ ബോബനും അമല്‍ നീരദും ഒന്നിക്കുന്നത്. വരത്തൻ എന്ന ചിത്രത്തിനുശേഷം ഫഹദും അമൽ നീരദും ഒന്നിക്കുന്ന ചിത്രമാണിത്. അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്‌ചേഴ്‌സും സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ പേരോ താരങ്ങളാരെന്നോ അണിയറപ്രവര്‍ത്തകര്‍ ആരെല്ലാമാണെന്നോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. ജ്യോതിര്‍മയിയും ഷറഫുദ്ദീനുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുഷിന്‍ ശ്യാം സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി. ചന്ദ്രനാണ്. ‘ഭീഷ്മപര്‍വ’ത്തിന് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

അതേസമയം, ‘ബിഗ് ബി’ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സീക്വല്‍ ആയ ബിലാല്‍ സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതിനിടെയാണ് മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഭീഷ്മപര്‍വം ഒരുക്കിയത്. ഭീഷ്മപര്‍വത്തിന് ശേഷം ബിലാല്‍ ഒരുക്കുമെന്ന് പറഞ്ഞെങ്കിലും മറ്റൊരു സിനിമ പ്രഖ്യാപിച്ച നിരാശയിലാണ് ആരാധകര്‍.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ