കുഞ്ഞ് ജനിച്ചിട്ട് ഒരാഴ്ച, പേരും ഇട്ടു..; വീഡിയോയുമായി അമല പോള്‍

കുഞ്ഞുമായി വീട്ടിലെത്തുന്ന വീഡിയോ പങ്കുവച്ച് നടി അമല പോള്‍. ജൂണ്‍ 11ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്. ”ഇറ്റ്‌സ് എ ബോയ്, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്” എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞുമായി വീട്ടിലേക്ക് വരുന്ന വീഡിയോ അമല പങ്കുവച്ചിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4ന് ആണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം അമല പങ്കിട്ടത്.

View this post on Instagram

A post shared by Jagat Desai (@j_desaii)


യാത്രകള്‍ ഇഷ്ടപ്പെടുന്ന അമല അവധിക്കാല യാത്രകള്‍ക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവില്‍ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തില്‍ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

അതേസമയം, ‘ആടുജീവിതം’ ആണ് അമലയുടെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. ‘ലെവല്‍ ക്രോസ്’ എന്ന ചിത്രമാണ് അമലയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ചിത്രം അര്‍ഫാസ് അയൂബ് ആണ് സംവിധാനം ചെയ്യുന്നത്. ജൂണ്‍ 26ന് ആണ് റിലീസ്.

Latest Stories

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!

വാജ്‌പേയ് അനുസ്മരണത്തിലെ വാവിട്ട വാക്കില്‍ തെളിഞ്ഞത് ബിജെപി ലക്ഷ്യം; നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!