ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി സൗബിന്റെ അമ്പിളി; റിലീസ് തീയതി പ്രഖ്യാപിച്ചു

സൗബിന്‍ ഷാഹിര്‍ ചിത്രം അമ്പിളിയ്ക്ക് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ്. ഓഗസ്റ്റ് 9ന് അമ്പിളി കേരളത്തിലൊട്ടാകെയുളള തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ഗപ്പി സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജാണ് അമ്പിളിയുടെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയില്‍ സൗബിന്റെ കഥാപാത്രത്തിന്റെ പേരാണ് അമ്പിളി.നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി ക്യാമറക്ക് മുന്നില്‍ എത്തുന്ന സിനിമ കൂടിയാണ് “അമ്പിളി”. ദേശീയ സൈക്ലിംഗ് ചാമ്പ്യന്‍ ബോബി കുര്യന്‍ ആയാണ് നവീന്‍ സ്‌ക്രീനില്‍ എത്തുന്നത്.

ഒരു യാത്രയുടെ കൂടി കഥയാണ് അമ്പിളി. തമിഴ്നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ആയാണ് അമ്പിളി ചിത്രീകരിച്ചത്.

Read more

ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ എന്നിവരും സിനിമയിലുണ്ട്.ചിത്രത്തിലെ “ഞാന്‍ ജാക്‌സണ്‍ അല്ലേടാ” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.