അമ്പിളി ദേവി കാരണമാണ് തനിക്ക് കലാതിലക പട്ടം നഷ്ടപ്പെട്ടത് എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ നടി നവ്യ നായരുടെ വീഡിയോ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. പിന്നീട് സിനിമയില്‍ എത്തിയതോടെ തെറ്റിദ്ധാരണകള്‍ മാറി എന്ന് നവ്യ പറഞ്ഞിരുന്നു. വിവാഹജീവിതത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ അമ്പിളിക്ക് ആശ്വാസമായി താരം.
നേരിട്ട് പരിചയമില്ലാത്തവര്‍ വരെ തന്നെ ആശ്വസിപ്പിക്കാന്‍ എത്തിയെന്നാണ് അമ്പിളി പറയുന്നത്. സിനിമാ മേഖലയില്‍ നിന്നുള്ളവരും തന്നെ വിളിച്ചിരുന്നു. നവ്യ നായരുടെ ഭര്‍ത്താവായ സന്തോഷേട്ടന്‍ വിളിച്ചിരുന്നു. വിഷമിക്കണ്ട, തങ്ങളൊക്കെ കൂടെയുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അമ്മയായിരുന്നു ഫോണെടുത്തതെന്നും അമ്പിളി പറയുന്നു.
ഭര്‍ത്താവും നടനുമായ ആദിത്യന്‍ ജയന്‍ വീട്ടമ്മയായ മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്നും വിവാഹമോചനത്തിനായി തന്നെ ഭീഷണിപ്പെടുത്തുകയാണ് എന്നാണ് അമ്പിളി വെളിപ്പെടുത്തുയത്. ഇതോടെ അമ്പിളിക്ക് വിവാഹത്തിന് മുമ്പും ശേഷവും മറ്റൊരു ബന്ധമുണ്ടെന്ന് പറഞ്ഞ് ആദിത്യന്‍ രംഗത്തെത്തിയിരുന്നു.
ആദിത്യനില്‍ നിന്നും ശാരീരികമായ ആക്രമണങ്ങളും നേരിടേണ്ടി വന്നിരുന്നു. കരയാന്‍ ഇനി കണ്ണീരില്ലാത്ത വിധത്തില്‍ സങ്കടത്തിലാണ് താനും കുടുംബവുമെന്നും അമ്പിളി സുഹൃത്തും നടിയുമായ അനു ജോസഫിന്റെ യൂട്യൂബ് ചാനലില്‍ പറയുന്നത്.