'വിവാഹം നാളെയാണ്, തീര്‍ച്ചയായും വരണേ': അധിക്ഷേപ കമന്റിന് മറുപടി നല്‍കി അമ്പിളി ദേവി

നടി അമ്പിളി ദേവിയുടെ വിവാഹവും അതിന് പിന്നാലെയുണ്ടായ വിവാദങ്ങളും വിവാഹമോചനവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. അമ്പിളി ദേവിയുടെ രണ്ടാമത്തെ വിവാഹമായിരുന്നു നടന്‍ ആദിത്യന്‍ ജയനുമായി നടന്നത്. എന്നാല്‍ ഈ ബന്ധം തകരുകയും ആദിത്യന്‍ വേറെ ബന്ധത്തിലാണെന്നും അമ്പിളി തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ അമ്പിളിക്ക് വേറെ കാമുകന്‍ ഉണ്ടെന്ന് ആയിരുന്നു ആദിത്യന്റെ ആരോപണം. നടന്‍ കാറിലിരുന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതടക്കമുള്ള കാര്യങ്ങള്‍ വിവാദമായിരുന്നു.

ഇപ്പോള്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള കമന്റിന് തക്കതായ മറുപടി നല്‍കി സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുകയാണ് അമ്പിളി ദേവി. ‘മധുരം ശോഭനം’ എന്ന ഷോയില്‍ പങ്കെടുത്ത ചിത്രങ്ങള്‍ അമ്പിളി പങ്കുവെച്ചിരുന്നു. ഇത് കണ്ട ഒരാളുടെ കമന്റ് ‘അടുത്ത കെട്ട് ഉടനെ ഉണ്ടോ’, എന്നായിരുന്നു. താരത്തെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ഈ കമന്റ്.

ഇതോടെ നിരവധി പേരാണ് ഇയാള്‍ക്ക് മറുപടി നല്‍കി കൊണ്ട് എത്തിയത്. ‘വേറെ ഒന്നിനും പോയില്ലല്ലോ കല്യാണമല്ലേ കഴിച്ചത്’, ‘ഒരാളെ വെറുതെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ല’, എന്നിങ്ങനെയായിരുന്നു ആരാധകരുടെ കമന്റുകള്‍.

ഇതിനിടെ തന്നെ അപമാനിച്ചയാള്‍ക്ക് മറുപടി നല്‍കി കൊണ്ട് അമ്പിളി തന്നെ നേരിട്ടെത്തി. ‘നാളെ ആണല്ലോ, ഉറപ്പായും വരണേ’, എന്നായിരുന്നു കമന്റിട്ടയാള്‍ക്ക് അമ്പിളി നല്‍കിയ മറുപടി.