മൈക്കല്‍ ജാക്‌സണ്‍ സ്‌റ്റൈലില്‍ സൗബിന്‍ ഷാഹിര്‍; പ്രശംസിച്ച് ദുല്‍ഖര്‍ സല്‍മാന്‍; 'അമ്പിളി'യുടെ ടീസര്‍ വൈറല്‍

വൈറലായി സൗബിന്‍ ഷാഹിര്‍ നായകനാകുന്ന അമ്പിളിയുടെ ടീസര്‍്. മികച്ച പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. സൗബിന്റെ വിസ്മയിപ്പിക്കുന്ന അഭിനയപ്രകടനം ഉറപ്പുനല്‍കുന്നതാണ് ടീസറെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. അമ്പിളി. ഒന്നര മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ സൗബിന്റെ നൃത്തമാണ് ഹൈലൈറ്റ്.

ദുല്‍ഖര്‍ സല്‍മാന്‍ ആണ് അമ്പിളിയുടെ ടീസര്‍ റിലീസ് ചെയ്തത്. അടുത്തിടെ കണ്ട ഏറ്റവും മനോഹരമായ ടീസറെന്നാണ് ദുല്‍ഖര്‍ കുറിച്ചത്. സൗബി മച്ചാനും സംഘത്തിനും ആശംസകള്‍ നേരുന്നുവെന്നും ദുല്‍ഖര്‍ പറഞ്ഞു. ഗപ്പിയ്ക്ക് ശേഷം ജോണ്‍ പോള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Read more

ദേശീയ സൈക്ലിംഗ് ചാംപ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയുടെയും നാട്ടുകാരുടെയും കഥയാണ് സിനിമ പറയുന്നത്. പുതുമുഖമായ തന്‍വി റാം ആണ് നായിക.