'ദര്‍ബാറില്‍' എനിക്കും ഒരു വേഷം തരൂ; മുരുഗദോസിനോട് അവസരം ചോദിച്ച് ഹോളിവുഡ് നടന്‍

രജനീകാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “ദര്‍ബാര്‍”. എ ആര്‍ മുരുഗദോസും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക. ഇപ്പോഴിതാ മുരുഗുദോസിനെ പോലും അത്ഭുതപ്പെടുത്തി ദര്‍ബാറില്‍ അവസരം ചോദിച്ചെത്തിയിരിക്കുകയാണ് ഒരു ഹോളിവുഡ് നടന്‍. അമേരിക്കന്‍ നടനായ വില്‍ ഡ്യൂക്കാണ് തനിക്കും ഒരു വേഷം തരണമെന്ന് മുരുഗദോസിനോട് അഭ്യര്‍ത്ഥിച്ചത്. ട്വിറ്ററിലൂടെയാണ് ബില്‍ ഡ്യൂക്ക് മുരുഗദോസിനോട് അവസരം ചോദിച്ചത്.

“എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാ താരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?” വില്‍ ഡ്യൂക്ക് ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/ARMurugadoss/status/1139162276576059392

Read more

“സര്‍, ഇത് താങ്കള്‍ തന്നെയാണോ” എന്ന് ചോദിച്ച് മുരുഗദോസ് ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അര്‍ണോള്‍ഡ് സ്വാറ്റ്‌സെനെഗര്‍ പ്രധാനവേഷത്തില്‍ എത്തിയ കമാന്റോ, പ്രിഡേറ്റര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ നടനാണ് ബില്‍ ഡ്യൂക്ക്. “ചന്ദ്രമുഖി”, “കുശേലന്‍”, “ശിവജി” എന്നീ ചിത്രങ്ങള്‍ക്കു ശേഷം നയന്‍താര തലൈവര്‍ക്ക് ഒപ്പം അഭിനയിക്കുന്ന ചിത്രമാണ് ദര്‍ബാര്‍. ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.