നടി അമേയ മാത്യു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. ഗ്ലാമറസ് ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെക്കാറുള്ള താരം തന്റെ വിമര്‍ശകര്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടിയും നല്‍കാറുണ്ട്.
“അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണിനോക്കൂ” എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
വേഷത്തിന്റെയും രൂപത്തിന്റെയും പേരില്‍ ആരെയും അപമാനിക്കാതിരിക്കുക. നാളെ എന്തെന്ന് ആര്‍ക്കറിയാം…!” എന്ന അടിക്കുറിപ്പിലും അമേയ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ചിത്രങ്ങള്‍. താരത്തെ പിന്തുണച്ചും പരിഹസിച്ചും നിരവധി കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്.