കൊറോണയാണ് പ്രതീക്ഷിച്ചത് ഡെങ്കിയില്‍ ഒതുങ്ങി: ആശുപത്രി ദിനങ്ങളെ കുറിച്ച് അമേയ

കോവിഡ് കാലത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായ നടി അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരാഴ്ചക്കാലത്തെ ആശുപത്രിവാസത്തെ കുറിച്ചാണ് അമേയ പറയുന്നത്. കൊറോണയാണ് പ്രതീക്ഷിച്ചത് എന്നാല്‍ ഡെങ്കിയില്‍ ഒതുങ്ങിയെന്നും നടി കുറിച്ചു.

“”കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ “ഡെങ്കി” കുറച്ചു ഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി”” എന്നാണ് അമേയയുടെ രസകരമായ പോസ്റ്റ്.

ആശുപത്രിയില്‍ ഇരിക്കുന്ന ചിത്രമാണ് അമേയ പങ്കുവെച്ചിരിക്കുന്നത്. വെറുതെയല്ല ഒരാഴ്ച കാണാതിരുന്നത് എന്നാണ് ചിലര്‍ കമന്റു ചെയ്യുന്നത്. കൊറോണ പേടിയില്‍ കഴിയുമ്പോഴും ഇത് ചിരിക്ക് വക നല്‍കുന്നതാണെന്നും മറ്റൊരാളുടെ കമന്റ്. സുരക്ഷിതയായിരിക്കാനുള്ള നിര്‍ദേശങ്ങളും ചിലര്‍ നല്‍കുന്നുണ്ട്.

https://www.instagram.com/p/CCgL-7fJZD2/?utm_source=ig_embed

ഒരു പഴയ ബോംബ് കഥ, ആട് 2, എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. തന്റെ എല്ലാ വിശേഷങ്ങളും അമേയ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തിയപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ക്കും അമേയ മറുപടി കൊടുത്തിരുന്നു.

അന്യന്റെ വേഷത്തിലും സ്വകാര്യ കാര്യങ്ങളിലും ആവശ്യമില്ലാതെ സദാചാരം കലര്‍ത്തുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങള്‍ നിങ്ങളുടെ പണി നോക്കൂ എന്നായിരുന്നു അമേയയുടെ മറുപടി.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം