ഗ്ലാമര്‍ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിന് വിമര്‍ശിക്കാനെത്തിയ ആള്‍ക്ക് മറുപടിയുമായി നടി അമേയ മാത്യു. “”ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ കുറച്ചു “ചൂട്” ആയി വരുന്ന പോലുള്ള വേഷം”” എന്നായിരുന്നു ചിത്രത്തിന് ലഭിച്ച ഒരു കമന്റ്. വിമര്‍ശകന് ഉടനെ കുറിക്കു കൊള്ളുന്ന മറുപടി തന്നെ നടി കൊടുത്തു.
“”ഞാന്‍ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാന്‍ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങള്‍ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലര്‍ക്ക്. ഞാന്‍ ഇതിനെ വകവെയ്ക്കുന്നില്ല”” എന്ന് അമേയ കുറിച്ചു.
https://www.instagram.com/p/B8L_OQepeNG/
“”മറ്റുള്ളവര്‍ നിങ്ങളെകുറിച്ച് പറയുന്നത് അവരുടെ കാഴ്ചപാടുകളാണ്, അതുകേട്ടാല്‍ നിങ്ങള്‍ക്ക് അവരായി മാറാം… ഇല്ലെങ്കില്‍ നിങ്ങളായിതന്നെ ജീവിക്കാം”” എന്ന ക്യാപ്ഷനോടെയാണ് അമേയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. “ആട് 2”, “ഒരു പഴയ ബോംബ് കഥ” എന്നിവയാണ് അമേയ അഭിനയിച്ച ചിത്രങ്ങള്‍.