സിനിമ റിലീസ് 48 മണിക്കൂറിന് ശേഷം മതി റിവ്യൂ; വ്‌ളോഗര്‍മാര്‍ക്ക് കനത്ത നിര്‍ദേശങ്ങള്‍! റിപ്പോര്‍ട്ട് സമര്‍പ്പിച്ച് അമിക്കസ് ക്യൂറി

റിവ്യൂ ബോംബിങ്ങിനതിരെ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറുനുള്ളില്‍ റിവ്യൂ പറയുന്നത് ഒഴിവാക്കണം എന്നാണ് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം.

ക്രിയാത്മകമായ വിമര്‍ശനങ്ങള്‍ ആകാമെന്നും അമിക്കസ് ക്യൂറി അഡ്വക്കേറ്റ് ശ്യാം പദ്മന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സിനിമ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ നടക്കുന്ന റിവ്യൂ ബോംബിങ് കാഴ്ചക്കാരെ ബാധിക്കുന്നുണ്ടെന്ന പരാതികള്‍ക്കിടയിലാണ് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

സിനിമ റിലീസ് ചെയ്ത് 48 മണിക്കൂറിന് ശേഷം റിവ്യൂ മതിയെന്നാണ് പ്രധാന നിര്‍ദേശം. 48 മണിക്കൂറിനിടയില്‍ പ്രേക്ഷകര്‍ക്ക് സിനിമയെ മനിസിലാക്കാനും കഥയെ വിലയിരുത്താനും കഴിയും. സിനിമയെ കുറിച്ച് അഭിപ്രായം രൂപീകരിക്കുന്നതില്‍ റിവ്യൂ സ്വാധീനിക്കില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

സിനിമയുടെ അണിയറപ്രവര്‍ത്തകരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ റിവ്യൂവില്‍ നിന്നും ഒഴിവാക്കണം. സിനിമയുടെ കഥ, ഛായാഗ്രഹണം, എന്നീ കാര്യങ്ങളില്‍ ക്രിയാത്മക വിമര്‍ശനങ്ങളാകാമെന്നും റിപ്പോര്‍ട്ടിലുണ്ട്.

തിരക്കഥയിലെ പ്രധാന ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകുന്ന തരത്തിലുള്ള റിവ്യൂകള്‍ ഒഴിവാക്കാന്‍ വ്‌ളോഗര്‍മാര്‍ ശ്രമിക്കണം. നെഗറ്റീവ് റിവ്യൂയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക വെബ് പോര്‍ട്ടല്‍ തയ്യാറാക്കുന്നത് നല്ലതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest Stories

തിരക്കഥ കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി, അവിശ്വസനീയമായ ഒന്ന്.. മൂന്നാം ഭാഗം വരുന്നു: മോഹന്‍ലാല്‍

വിരാട് കൊഹ്‌ലിയെ ബാബർ അസാമുമായി താരതമ്യം ചെയ്യരുത്, അതിലും വലിയ കോമഡി വേറെയില്ല; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ ഇങ്ങനെ

'അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുൽക്കൂട്‌ നശിപ്പിക്കുന്നു'; ഡൽഹിയിൽ നടന്നത് നാടകമെന്ന് തൃശൂർ ഭദ്രാസന മെത്രാപ്പൊലീത്ത

ബുംറയെ പൂട്ടാനുള്ള പൂട്ട് ഞാൻ പറയാം, അതോടെ അവൻ തീരും; ഓസ്‌ട്രേലിയക്ക് ഉപദേശവുമായി സൈമൺ കാറ്റിച്ച്

ആഘോഷമാക്കാണോ 'ബറോസ്'? തമിഴ്‌നാട്ടില്‍ നിന്നും ആദ്യ പ്രതികരണങ്ങള്‍, പ്രിവ്യൂവിന് ശേഷം പ്രതികരിച്ച് താരങ്ങള്‍

ജയ്‌സ്വാൾ മോനെ നിനക്ക് എന്തിനാണ് ഇത്രയും ധൃതി, എവിടേലും പോകാൻ ഉണ്ടോ, ഇങ്ങനെ ആണെങ്കിൽ പുറത്താവുന്നതാണ് നല്ലത്": ചേതേശ്വർ പുജാര

ഓഹോ അപ്പോൾ അങ്ങനെ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നോ, ആ ഒറ്റ കാരണം കൊണ്ടാണ് ഇത്ര പെട്ടെന്ന് വിരമിച്ചത്; വെളിപ്പെടുത്തി രവിചന്ദ്രൻ അശ്വിൻ

അമിത് ഷായുടെ അംബേദ്കർ വിരുദ്ധ പരാമർശം; കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

BGT 2024: ഇന്ത്യയുടെ ഏറ്റവും വലിയ ദൗർബല്യം ആ മേഖല, അവിടെ പണി കിട്ടും എന്ന് ഉറപ്പാണ്: ചേതേശ്വർ പൂജാര

ഉത്തർപ്രദേശിലെ ആഗ്ര ഹൈവേയിൽ നടന്ന അപകടം: കുടുങ്ങിയ യുവാക്കളെ കൊണ്ട് ട്രക്ക് നീങ്ങിയത് മുന്നൂറ് മീറ്ററോളം; ഡ്രൈവറെ ചെരുപ്പ് കൊണ്ട് അടിച്ച് നാട്ടുകാർ