ഫാമിലി ആക്ഷന്‍ ത്രില്ലറുമായി വീണ്ടും എസ്.ജെ സിനു; അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന 'തേര്', ടൈറ്റില്‍ പോസ്റ്റര്‍

അമിത് ചക്കാലക്കലിനെ നായകനാക്കി എസ്.ജെ സിനു സംവിധാനം ചെയ്യുന്ന ‘തേര്’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. ‘ജിബൂട്ടി’ക്ക് ശേഷം അമിത് ചക്കാലയ്ക്കലും എസ്.ജെ സിനുവും ഒന്നിക്കുന്ന ചിത്രമാണ് തേര്. ബ്ലൂഹില്‍ നെയ്ല്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ ജോബി പി. സാം ആണ് തേര് നിര്‍മ്മിക്കുന്നത്.

ചതുരംഗക്കളവും, അതിലെ തേരും, പൊലീസ് തൊപ്പിയും, വിലങ്ങും, തോക്കും, ഉള്‍പ്പെട്ട പശ്ചാത്തലത്തിലുള്ള പോസ്റ്റര്‍ നിഗൂഢത പടര്‍ത്തുന്നുണ്ട്. നിയമങ്ങള്‍ക്കും നിയമപാലകര്‍ക്കും എതിരെയുള്ള നായകന്റെ പോരാട്ടമാകും ഈ ചിത്രമെന്ന സൂചന ടൈറ്റില്‍ പോസ്റ്റര്‍ നല്‍കുന്നുണ്ട്.

ജിബൂട്ടിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി 6 മണിക്കൂര്‍ കൊണ്ട് വണ്‍ മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി യൂട്യൂബില്‍ തരംഗമായി നില്‍ക്കെയാണ് പുതിയ പ്രോജക്ടിന്റെ അനൗണ്‍സ്‌മെന്റ് വന്നതെന്നതും കൗതുകകരമാണ്. കുടുംബകഥയുടെ പാശ്ചാത്തലത്തില്‍ ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കുന്നത്. ഗവണ്മെന്റിന്റെ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് സെപ്തംബര്‍ 1-ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.

ബാബുരാജ്, കലാഭവന്‍ ഷാജോണ്‍, വിജയരാഘവന്‍, സഞ്ജു ശിവറാം, പ്രശാന്ത് അലക്‌സാണ്ടര്‍, ശ്രീജിത്ത് രവി, അസീസ് നെടുമങ്ങാട്, ഷെഫീഖ്, സ്മിനു സിജോ, റിയ സൈറ, ആര്‍. ജെ. നില്‍ജ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. തിരക്കഥ, സംഭാഷണം: ഡിനില്‍ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍: തോമസ് പി മാത്യൂ, എഡിറ്റര്‍: സംജിത് മൊഹമ്മദ്, സംഗീതം: യാക്‌സന്‍ & നേഹ.

ആര്‍ട്ട്: പ്രശാന്ത് മാധവ്. ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അനിരുദ്ധ് സന്തോഷ്, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: ആര്‍ജി വയനാടന്‍, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, ഡിസൈന്‍: മനു ഡാവിഞ്ചി, പി.ആര്‍.ഓ: പ്രതീഷ് ശേഖര്‍, വാര്‍ത്താ പ്രചരണം: പി. ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം. ആര്‍ പ്രൊഫഷണല്‍.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി