'കഴിവ് പാരമ്പര്യമാണ്, ആശംസകള്‍'; വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍, അഭിമാനകരമായ നിമിഷമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്റെ മകള്‍ വിസ്മയയെ അഭിനന്ദിച്ച് അമിതാഭ് ബച്ചന്‍. വാലന്റൈന്‍സ് ദിനത്തില്‍ പുറത്തിറങ്ങിയ വിസ്മയയുടെ കാവ്യ-ചിത്ര പുസ്തകം “ഗ്രെയ്ന്‍ ഓഫ് സ്റ്റാര്‍ഡസ്റ്റ്” എന്ന ബുക്കിനെ കുറിച്ചുള്ള അഭിപ്രായങ്ങളാണ് ബച്ചന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

“മോഹന്‍ലാല്‍, മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍, ഞാനേറെ ആരാധിക്കുന്ന വ്യക്തി, എനിക്കൊരു പുസ്തകം അയച്ചു തന്നു. “ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്”, എഴുതിയിരിക്കുന്നതും ചിത്രം വരച്ചിരിക്കുന്നതും അദ്ദേഹത്തിന്റെ മകള്‍ വിസ്മയ. കവിതകളുടെയും ചിത്രങ്ങളുടെയും വളരെ ക്രിയാത്മകവും ഹൃദയസ്പര്‍ശിയുമായ യാത്ര… കഴിവ് പാരമ്പര്യമാണ്… എന്റെ ആശംസകള്‍,”” എന്നാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്.

താരത്തിന്റെ അഭിനന്ദനങ്ങള്‍ക്ക് നന്ദി അറിയിച്ചു കൊണ്ട് മോഹന്‍ലാലും രംഗത്തെത്തി. “”ഒരു ഇതിഹാസത്തില്‍ നിന്നുള്ള അഭിനന്ദനവാക്കുകള്‍ മായക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അഭിനന്ദനവും അനുഗ്രഹവുമാണ്! എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു പിതാവെന്ന നിലയില്‍ അഭിമാനകരമായ നിമിഷമാണ്. നന്ദി ബച്ചന്‍ സര്‍”” എന്ന് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തു.

ജാപ്പനീസ് ഹൈക്കു കവിതകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിസ്മയ എഴുതിയ എഴുപതിലധികം കുറുങ്കവിതകളും അതിനനുസരിച്ച് വരച്ച ചിത്രങ്ങളും ചേര്‍ന്നതാണ് പുസ്തകം. വിസ്മയയുടെ ആദ്യ പുസ്തകമാണിത്.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍