ഇത് മകൾക്കുള്ള അച്ഛന്റെ സമ്മാനം; ശ്വേതയ്ക്ക് 50 കോടിയുടെ ബംഗ്ലാവ് സമ്മാനിച്ച് അമിതാഭ് ബച്ചൻ

മുംബൈയിലെ പ്രതീക്ഷ എന്ന പേരുള്ള 50 കോടി വിലമതിക്കുന്ന തന്റെ ആഡംബര ബംഗ്ലാവ് മകൾ ശ്വേതയ്ക്ക് സമ്മാനിച്ച് ബോളിവുഡ് സൂപ്പർ താരം അമിതാഭ് ബച്ചൻ.

ഏകദേശം 50.63 കോടി രൂപ വിലവരുന്ന ബംഗ്ലാവിന്‍റെ ഉടമസ്ഥാവകാശ കൈമാറ്റം, 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ചു കൊണ്ടാണ് അമിതാഭ് ബച്ചൻ പൂർത്തിയാക്കിയത്.

16,840 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ബംഗ്ലാവ് രണ്ട് പ്ലോട്ടുകളിലായാണ് വ്യാപിച്ചുകിടക്കുന്നത്. 9,585 ചതുരശ്ര അടിയിലുള്ള ആദ്യത്തെ സ്ഥലം അമിതാഭ് ബച്ചന്റേയും ജയാ ബച്ചന്റേയും പേരിലുള്ളതാണ്. 7,255 ചതുരശ്ര അടിയില്‍ പരന്നുകിടക്കുന്ന രണ്ടാമത്തെ സഥലം അമിതാഭിന്റെ മാത്രം പേരിലുള്ളതുമാണ്.

കുടുംബത്തിലെ മറ്റെല്ലാവരും അഭിനയ രംഗം തിരഞ്ഞെടുത്തപ്പോൾ മോഡലിങ്ങും എഴുത്തുമാണ് ബച്ചന്റെ മകൾ ശ്വേത തിരഞ്ഞെടുത്തത്. ഹിന്ദി ചലച്ചിത്ര നടനും നിർമ്മാതാവുമായിരുന്ന രാജ് കപൂറിന്റെ മകൾ റിതു നന്ദയുടെ മകനും എസ്കോർട്ട്സ് ഗ്രൂപ്പ് ഉടമയുമായ നിഖിൽ നന്ദയാണ് ശ്വേതയുടെ ജീവിത പങ്കാളി.

മുംബൈയിലെ തന്നെ ജൽസ എന്ന വീട്ടിലാണ് അമിതാഭ് ബച്ചനും കുടുംബവും നിലവിൽ താമസിക്കുന്നത്. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ കഴിയാത്തതിനാൽ അഭിഷേക് ബച്ചനും ഭാര്യ ഐശ്വര്യ റായിയും ഇവിടെയാണ് താമസിക്കുന്നത്. 100 കോടിക്ക് മുകളിൽ വിലവരുന്ന വീടിന്റെ അനന്തരാവകാശി അഭിഷേക് തന്നെയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ