കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപയുടെ ഫോണ്‍ പൊലീസിലേല്‍പ്പിച്ച് റെയില്‍വെ പോര്‍ട്ടര്‍; അനുഭവം പങ്കുവെച്ച് ബച്ചന്റെ മേക്കപ്പ്മാന്‍

ഹൃദയസ്പര്‍ശിയായ ഒരു അനുഭവകഥ പങ്കുവെച്ച് അമിതാഭ് ബച്ചന്റെ മേക്കപ്പ്മാന്‍ ദീപക് ദത്ത സാവന്ത്. തന്റെ മൊബൈല്‍ഫോണ്‍ കളഞ്ഞു പോയപ്പോള്‍ അത് തിരികെ ഏല്‍പ്പിക്കാന്‍ തയ്യാറായ നല്ലവനായ റെയില്‍വെ പോര്‍ട്ടറെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ദീപക് ദത്ത സാവന്തിന്റെ 1.4 ലക്ഷം രൂപയുടെ ഫോണാണ് റെയില്‍വെ സ്റ്റേഷനില്‍ നഷ്ടപ്പെട്ടത്. മുംബൈയിലെ ദാദര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചായിരുന്നു ഫോണ്‍ നഷ്ടമായത്. അതേസമയം, ഫോണ്‍ കണ്ടുകിട്ടിയ ചുമട്ടുതൊഴിലാളി അത് തിരികെ നല്‍കുകയും ചെയ്തു.

അമൃത്സറിലേക്കുള്ള യാത്രക്കിടയിലായിരുന്നു ഫോണ്‍ നഷ്ടപ്പെട്ട കാര്യം ദീപക് ദത്ത സാവന്ത് മനസിലാക്കുന്നത്. പിന്നീട് മറ്റൊരു നമ്പറില്‍ നിന്ന് നഷ്ടപ്പെട്ട ഫോണിലേക്ക് വിളിച്ചപ്പോള്‍ സംസാരിച്ചത് പൊലീസായിരുന്നു. അവരാണ് ഈ കഥ പറയുന്നത്.

സ്റ്റേഷനിലെ പോര്‍ട്ടറായ ദശരഥാണ് ഫോണ്‍ കിടക്കുന്നത് കണ്ടത്. സമീപത്തെ യാത്രക്കാരോട് ഫോണ്‍ ആരുടേതാണെന്ന് അന്വേഷിച്ചെങ്കിലും അവരാരുടേതും ആയിരുന്നില്ല. ഉടന്‍ തന്നെ ഫോണ്‍ റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു.

വിലകൂടിയ ഫോണ്‍ എങ്ങനെ ഉപയോഗിക്കണമെന്ന് തനിക്കറിയില്ലെന്നും മറ്റൊരാളുടെ സ്വത്ത് തസ്വന്തമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദശരഥ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസ് മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ മകന്‍ ധന്വീറിന് ദശരഥി ന്റെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറുകയായിരുന്നു.ദശരഥിന്റെ സത്യസന്ധതയ്ക്ക് പാരിതോഷികമായി 1000 രൂപ പ്രതിഫലമായി നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം