ഏറെ പ്രേക്ഷക പ്രശംസ നേടിയ വാരിക്കുഴിയിലെ കൊലപാതകം എന്ന ചിത്രത്തിനു ശേഷം അമിത് ചക്കാലയ്ക്കല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. യുവം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അഭിഭാഷകന്റെ വേഷത്തിലാണ് അമിത് എത്തുന്നത്.
പിങ്കു പീറ്ററാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മല്‍ പാലാഴി, അഭിഷേക് രവീന്ദ്രന്‍, ഇന്ദ്രന്‍സ്, സായികുമാര്‍, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ബൈജു ഏഴുപുന്ന, അനീഷ് ജി. േമനോന്‍, ജയശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
സജിത് പുരുഷന്‍ ആണ് ഛായാഗ്രഹണം. സംഗീതം ഗോപിസുന്ദര്‍. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഉടന്‍ റിലീസ് ചെയ്യും.