അമിത് ചക്കാലക്കല്‍ നായകനാകുന്ന 'സന്തോഷം'; പോസ്റ്റര്‍ പുറത്തുവിട്ട് വിജയ് സേതുപതി

“യുവം” സിനിമയ്ക്ക് ശേഷം അമിത് ചക്കാലക്കല്‍ നായകനാവുന്ന പുതിയ സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. “സന്തോഷം” എന്ന് പേരിട്ട ചിത്രത്തിന്റെ പോസ്റ്റര്‍ വിജയ് സേതുപതിയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. നവാഗതനായ അജിത്ത് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മിസ്-എന്‍-സീന്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെയും റെട്ട്‌കോണ്‍ സിനിമാസിന്റെയും ബാനറില്‍ ഇഷാ പറ്റാലി, തുഷാര്‍ എസ്, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈദി ഫെയിം ബേബി മോണിക്ക ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അര്‍ജുന്‍ സത്യന്‍ ആണ് തിരക്കഥ. കാര്‍ത്തിക് എ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ജോണ്‍കുട്ടി എഡിറ്റിംഗു നോബിന്‍ പോള്‍ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. കോസ്റ്റ്യൂം ഡിസൈനര്‍-സമീറ സനീഷ്, ആര്‍ട്ട്-രാജീവ് കോവിലകം, മേയ്ക്കപ്പ്-സുധി സുരേന്ദ്രന്‍, പി.ആര്‍.ഓ-സുനിത സുനില്‍, മാര്‍ക്കറ്റിംഗ്-എം.ആര്‍ പ്രൊഫഷണല്‍.

ആഹ, ടു സ്‌ട്രോക് എന്ന ചിത്രങ്ങളാണ് അമിത് ചക്കാലക്കലിന്റെതായി റിലീസിന് ഒരുങ്ങുന്നത്. എബിസിഡി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ അമിത് ഹണി ബീ, വാരിക്കുഴിയിലെ കൊലപാതകം എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.