ചിത്രീകരണം പൂർത്തീകരിച്ച് അമിത് ചക്കാലക്കൽ ചിത്രം 'തേര്'!

അമിത് ചക്കാലക്കൽ നായക വേഷത്തിൽ വരുന്ന എസ് ജെ സിനുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഫാമിലി ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘തേര്’. വെറും 32 ദിവസങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രവർത്തകർ. പാലക്കാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിച്ച ചിത്രം ഗവണ്മെന്റിന്റെ എല്ലാ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടാണ് പൂർത്തീകരിച്ചത്. ചിത്രത്തിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തുവിട്ട കഥാപാത്രങ്ങളുടെ വേഷങ്ങളും അപ്‌ഡേറ്റുകളുമെല്ലാം പ്രേക്ഷകരുടെ ഇടയിൽ ചർച്ചാവിഷയം ആയിരിക്കുകയാണ്.

‘ജിബൂട്ടി’ക്ക്‌ ശേഷം അമിത്‌ ചക്കാലയ്ക്കൽ – എസ്.ജെ സിനു കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് തേര്‌. കുടുംബകഥയുടെ പശ്ചാത്തലത്തിൽ ആക്ഷൻ ത്രില്ലറായാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. അമിത് ചക്കാലക്കൽ, ബാബുരാജ് എന്നിവർക്ക് പുറമേ, അസീസ് നെടുമങ്ങാട്‌, ‌വിജയരാഘവൻ, കലാഭവൻ ഷാജോൺ, സ്മിനു സിജോ, ആർ.ജെ നിൽജ, സഞ്ജു ശിവറാം, പ്രശാന്ത് അലക്സാണ്ടർ, ശ്രീജിത്ത് രവി, വീണ നായർ, അസീസ് നെടുമങ്ങാട്, ഷെഫീഖ്, റിയ സൈറ, പ്രമോദ്‌ വെളിയനാട്‌, സുരേഷ്‌ ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്‌. കഴിഞ്ഞ മാസം മലയാളത്തിലെ പ്രമുഖ താരങ്ങൾ പുറത്തുവിട്ട ‘തേരി’ന്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ബ്ലൂഹിൽ നെയ്‌ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജോബി. പി. സാം ആണ് ചിത്രം നിർമ്മിക്കുന്നത്.

തിരക്കഥ, സംഭാഷണം: ഡിനിൽ പി കെ, ഛായാഗ്രഹണം: ടി ഡി ശ്രീനിവാസ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: തോമസ് പി മാത്യൂ, എഡിറ്റർ: സംജിത് മുഹമ്മദ്‌, ആർട്ട്: പ്രശാന്ത് മാധവ്, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനിരുദ്ധ് സന്തോഷ്, സ്റ്റണ്ട്സ്: വിക്കി മാസ്റ്റർ, ദിനേശ് കാശി, കോസ്റ്റ്യൂം: അരുൺ മനോഹർ, മേക്കപ്പ്: ആർജി വയനാടൻ, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻ: മനു ഡാവിഞ്ചി,

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്