നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണം; പ്രതിഫലം കുറയ്ക്കാന്‍ താരങ്ങള്‍ക്ക് കത്തയച്ച് അമ്മ സംഘടന

താരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന നിര്‍മ്മാതാക്കളുടെ നിലപാടിനോട് യോജിപ്പ് അറിയിച്ച് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ താരങ്ങള്‍ക്ക് കത്തയച്ചു. പുതിയ സിനിമകളില്‍ അഭിനയിക്കുന്നതിന് തടസമില്ലെന്നും സംഘടന അറിയിച്ചു.

വ്യക്തിപരമായ കാര്യമാണ് പ്രതിഫലം. അത് നിര്‍മ്മാതാക്കളും താരങ്ങളുമാണ് തീരുമാനിക്കേണ്ടത്. അതൊരു നിശ്ചിത തുകയല്ല. വ്യക്തിപരമായ തീരുമാനമാണ് അതെന്നും സംഘടന. എന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് അനുകൂലമായ നിലപാട് എടുക്കണമെന്നാണ് താരങ്ങളോടുള്ള സംഘടനയുടെ ആവശ്യം.

കോവിഡ് വ്യാപനത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനായി താരങ്ങളും സാങ്കേതിക വിദഗ്ധരും പ്രതിഫലം കുറക്കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ ആവശ്യം. എന്നാല്‍ ചലച്ചിത്ര സംഘടനകളുമായി ചര്‍ച്ച ചെയ്യാതെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം നിര്‍മ്മാതാക്കള്‍ പരസ്യമായി ഉന്നയിച്ചത് അമ്മ സംഘടനയില്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു.

അതിനാല്‍ നിര്‍വാഹക സമിതി സംഘടന ചേര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ഓണ്‍ലൈനായി യോഗം ചേര്‍ന്ന ശേഷമാണ് സംഘടന നിലപാടെടുത്തത്. പുതിയ ചിത്രങ്ങളുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കരുതെന്നും നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെതിരായാണ് സംഘടനയുടെ നിലപാട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി