'അമ്മ' പിളര്‍പ്പിലേക്ക്! പുതിയ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ 20 താരങ്ങള്‍ ഫെഫ്കയ്ക്ക് മുന്നില്‍

താരസംഘടനയായ ‘അമ്മ’ പിളര്‍പ്പിലേക്കെന്ന് സൂചനകള്‍. സംഘടനയിലെ ഇരുപതോളം താരങ്ങള്‍ പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനായി ഫെഫ്കയെ സമീപിച്ചിട്ടുണ്ട്. പുതിയ ട്രേഡ് യൂണിയന്‍ ആരംഭിക്കാനുള്ള സാധ്യതകളാണ് താരങ്ങള്‍ തേടുന്നത്. ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ താരങ്ങള്‍ തങ്ങളെ സമീപിച്ച കാര്യം ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അമ്മയുടെ സ്വത്വം നിലനിര്‍ത്തിയാണ് പുതിയ സംഘടനയെ കുറിച്ച് ആലോചിക്കുന്നത്. താരങ്ങള്‍ ചര്‍ച്ച നടത്തിയെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. അമ്മ ഒരു ട്രേഡ് യൂണിയന്‍ അല്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അഞ്ഞൂറിലധികം താരങ്ങളാണ് അമ്മയില്‍ അംഗങ്ങളായുള്ളത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുക്കുകയും ‘അമ്മ’യുടെ ഭരണസമിതി പിരിച്ചുവിടുകയും ചെയ്തിരുന്നു. ‘അമ്മ’യുടെ ഭരണസമിതി ഒന്നടങ്കം പിരിച്ചുവിട്ടതില്‍ താരസംഘടനയില്‍ അഭിപ്രായഭിന്നതയും ഉടലെടുത്തിരുന്നു. ഇതിനിടെയാണ് സംഘടനയിലെ 20 ഓളം അംഗങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കുന്ന കാര്യങ്ങളുമായി ഫെഫ്ക ചെയര്‍മാന്‍ സിബി മലയിലിനെയും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെയും കാണുന്നത്. അമ്മയിലെ അംഗങ്ങള്‍ തങ്ങളെ കണ്ടിരുന്ന കാര്യം ബി. ഉണ്ണികൃഷ്ണനും സ്ഥിരീകരിച്ചു.

എന്നാല്‍ പിളര്‍പ്പല്ല അവര്‍ ഉദ്ദേശിക്കുന്നത് എന്നും അമ്മ നിലനിര്‍ത്തിക്കൊണ്ടു തന്നെ ഒരു ട്രേഡ് യൂണിയന്‍ രൂപീകരിക്കുക എന്നതായിരുന്നു ആലോചനയെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സിനിമയിലെ വിവിധ മേഖലകളിലുള്ള 21 യൂണിയനുകള്‍ ഇപ്പോള്‍ തന്നെ ഫെഫ്കയിലുണ്ട്. പുതിയ ഒരു യൂണിയനെ ഉള്‍പ്പെടുത്തണമെങ്കില്‍ ജനറല്‍ കൗണ്‍സില്‍ കൂടി അംഗീകാരം നേടുകയും പിന്നീട് സംഘടനയുടെ നിയമാവലികളും ചട്ടക്കൂടിനുമൊക്കെ രൂപം നല്‍കുകയും വേണമെന്ന് തന്നെ സമീപിച്ചവരോട് വ്യക്തമാക്കിയെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

Latest Stories

മോദി ഒരു അതിശയമെന്ന് പുകഴ്ത്തിയിട്ടും രക്ഷയില്ല; ട്രംപിന്റെ കൂടിക്കാഴ്ച്ച ക്ഷണത്തില്‍ പ്രതികരിക്കാതെ ഇന്ത്യ; പ്രധാനമന്ത്രി അമേരിക്കയിലേക്ക്

ഹിസ്ബുള്ളക്കെതിരായ ആക്രമണങ്ങളില്‍ പങ്കില്ല, ലെബനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുവെന്ന് പെന്റഗണ്‍

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' കേന്ദ്ര സര്‍ക്കാരിന് സര്‍വ്വാധികാരം നല്‍കാനുള്ള അജണ്ട; സംഘപരിവാറിന്റെ ഗൂഢശ്രമം; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി

അവൻ എന്റെ ടീമിൽ ഉള്ളതും ഡ്രസിങ് റൂമിൽ ഇരിക്കുന്നതും തന്നെ വലിയ ഭാഗ്യം, അമ്മാതിരി ലെവൽ താരമാണവൻ; ഗൗതം ഗംഭീറിന്റെ വാക്കുകളിൽ ആരാധകർക്കും ആവേശം

എസ് പി ഓഫീസിലെ മരം മുറി; സുജിത് ദാസിനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം

സെക്‌സ് മാഫിയയുടെ ഭാഗം, പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കി; മുകേഷിനെതിരെ പരാതി നല്‍കിയ നടിക്കെതിരെ ബന്ധുവായ യുവതി

ആ രണ്ട് താരങ്ങൾ വിചാരിച്ചാൽ ബോർഡർ -ഗവാസ്‌കർ ട്രോഫി ഇത്തവണയും ഇന്ത്യയിൽ ഇരിക്കും, വമ്പൻ പ്രവചനവുമായി സ്റ്റീവ് വോ

'തിരുപ്പതി ലഡുവിൽ നെയ്യിന് പകരം മൃഗക്കൊഴുപ്പ് '; ആരോപണവുമായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, നിഷേധിച്ച് വൈഎസ്ആർ കോൺഗ്രസ്, വിവാദം

എത്തിഹാദിൽ പോയി മാഞ്ചസ്റ്റർ സിറ്റിയെ തളച്ച് ഇന്റർ മിലാൻ

ഐപിഎല്‍ 2025: പഞ്ചാബിലേക്ക് വരുമ്പോള്‍ മനസിലെന്ത്?; ആരാധകര്‍ക്ക് ആ ഉറപ്പ് നല്‍കി പോണ്ടിംഗ്