എതിരില്ലാതെ ജയം, 'അമ്മ' ട്രഷറര്‍ പദവിയില്‍ ഉണ്ണി മുകുന്ദന്‍; പുതുമുഖങ്ങള്‍ ഇവരൊക്കെ

താരസംഘടനയായ ‘അമ്മ’യുടെ ട്രഷറര്‍ പദവിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട് നടന്‍ ഉണ്ണി മുകുന്ദന്‍. അമ്മയുടെ കഴിഞ്ഞ ഭരണസമിതിയിലും അംഗമായിരുന്നു ഉണ്ണി മുകുന്ദന്‍. സിദ്ദിഖിന്റെ പിന്‍ഗാമി ആയാണ് ഉണ്ണി ട്രഷറര്‍ പദവിയിലേക്ക് എത്തുന്നത്. സംഘടനയുടെ പ്രസിഡന്റ് ആയി മോഹന്‍ലാല്‍ തുടരും.

മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയി എത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍ എന്നിവര്‍ നാമനിര്‍ദേശപത്രിക നല്‍കിയിരുന്നെങ്കിലും അത് പിന്‍വലിച്ചിരുന്നു. ഇതോടെ എതിരില്ലാതെയാണ് മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

മറ്റ് അംഗങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു തീരുമാനം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇതേ തുടര്‍ന്നാണ് മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റ് ആയത്. ജനറല്‍ സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി എന്നീ പദവികളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 30ന് നടക്കും.

ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവര്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും കുക്കു പരമേശ്വരന്‍, സിദ്ദീഖ്, ഉണ്ണി ശിവപാല്‍ എന്നിവര്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കുന്നുണ്ട്. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് അനൂപ് ചന്ദ്രനും ബാബുരാജുമാണ് മത്സരിക്കുന്നത്.

പതിനൊന്ന് അംഗങ്ങളുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അന്‍സിബ, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരും നാമനിര്‍ദേശപത്രിക നല്‍കിയിട്ടുണ്ട്.

Latest Stories

രോഹിത്തിന്റെ അഭാവം വിനയായി, അശ്വിൻ വിരമിക്കാൻ കാരണം അദ്ദേഹത്തിന്റെ ഇടപെടൽ; റിപ്പോർട്ടുകൾ ഇങ്ങനെ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടി; 6 സർക്കാർ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു, അനധികൃതമായി കൈപ്പറ്റിയ തുക തിരിച്ചടക്കാൻ നിർദേശം

24-ാം വയസിൽ അത് ഞാൻ നഷ്‌ടപ്പെടുത്തി, അന്ന് സിനിമയോട് പേടിയായിരുന്നു; തുറന്ന് പറഞ്ഞ് നടി മനോഹരി

ചായയും കാപ്പിയും ചൂടോടെ കുടിക്കുന്നവരാണോ നിങ്ങൾ? ക്യാൻസറിന് വരെ കാരണമാവുമെന്ന് ആരോഗ്യ വിദഗ്ധർ; എങ്ങനെ അവയെ ആരോഗ്യകരമാക്കാം?

വയനാട് ദുരന്തബാധിതരോട് മുടങ്ങിയ ചിട്ടി തുക ഉടൻ തിരിച്ചടക്കണമെന്ന് കെഎസ്എഫ്ഇ; നോട്ടീസ് നൽകി

വയനാട്ടിൽ ആദിവാസി യുവാവിനെ വലിച്ചിഴച്ച സംഭവം; രണ്ട് പ്രതികൾ കൂടി പിടിയിൽ

മുംബൈ ബോട്ടപകടം: നാവികസേനയുടെ ബോട്ട് ഓടിച്ചയാൾക്കെതിരെ കേസ്; മരിച്ചവരിൽ മലയാളി കുടുംബവും

ഐസിസി ടെസ്റ്റ് റാങ്കിങ്: ബാറ്റിങ്ങിൽ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു; ബൗളിങ്ങിൽ ജസ്പ്രീത് ബുംറ തന്നെ

ഇനി ശരിക്കും സൂക്ഷിച്ചോ, ഇല്ലെങ്കിൽ പണി കിട്ടും; ഗതാ​ഗത നിയമ ലംഘകരെ പൂട്ടാൻ പൊലീസ്, എഐ ക്യാമറകൾ സ്ഥാപിക്കും

ലോക ചെസ് ചാമ്പ്യൻഷിപ്പിന് ശേഷം ഗുകേഷിന് റേറ്റിംഗിൽ ഇടിവ്; നേട്ടം സ്വന്തമാക്കി ഡിംഗ്