"ഒരു സിംഗിൾ ചെയ്യാൻ തീരുമാനിച്ചെന്ന് ഗോപിസുന്ദർ..., ഏറ്റ് പാടാൻ അമൃതയും....'';വിമർശനങ്ങളുമായി ആരാധകർ

ഗായിക അമൃത സുരേഷും സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഒരുമിച്ചുള്ള പുതിയ മ്യൂസിക് കംപോസിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങള്‍ തയ്യാറാക്കിയ പുതിയ മ്യൂസിക് കംപോസിംഗ് എന്ന് കുറിച്ചാണ് പുതിയ പോസ്റ്റ് ഇരുവരും ചേര്‍ന്ന് പങ്കുവെച്ചിരിക്കുന്നത്. മുറിയില്‍ തന്നെ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോയില്‍ ഇരുന്നാണ് ഇരുവരും ചേര്‍ന്ന് പുതിയ പാട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരിക്കുന്നത്.

ഹായ് പ്രിയമുള്ളവരെ.. ഞങ്ങള്‍ ചെറിയ ഒരു പാട്ട്.. ചെറിയ സിംഗിള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഒരു ചെറിയ തട്ടിക്കൂട്ട് ട്യൂണ്‍ ഒക്കെ സെറ്റ് ചെയ്ത് വെച്ചിട്ടുണ്ട്… എന്ന് പറഞ്ഞാണ് ഗോപി സുന്ദര്‍ പാടി തുടങ്ങുന്നത്.. പിന്നീട് അമൃതയും ഈ ട്യൂണ്‍ ഏറ്റ് പാടുന്നുണ്ട്. എന്നാൽ വീഡിയോയ്ക്ക് താഴെ പാട്ട് കോപ്പിയടിയാണന്നാണ് ആരാധകരുടെ കമന്റ്.


ബോയ്‌സ് എന്ന തമിഴ് സിനിമയിലെ കന്നിച്ചാമി എന്ന് തുടങ്ങുന്ന പാട്ടാണ് ഇതെന്നാണ് ഭൂരിഭാഗം കമന്റുകളും. ചിലര്‍ നിങ്ങള്‍ക്കുള്ള ഗാനത്തിന്റെ വരികള്‍ ഇതാ എന്ന് പറഞ്ഞ്..കന്നിച്ചാമി പുതുസാ മലയേറും നാളപ്പാ.. എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളും കമന്റുകളായി കുറിച്ചിട്ടുണ്ട്.

അതേസമയം, സംഗീത ലോകത്തേക്കും ജീവിതത്തിലേക്കും ഒരുമിച്ച് കൈ കോര്‍ത്ത ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചും നിരവധി ആരാധകര്‍ എത്തുന്നുണ്ട്. പ്രണയം തുറന്ന് പറഞ്ഞതിനു പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ഓരോ പോസ്റ്റുകളും സോഷ്യല്‍ മീഡിയ ഇടങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു